അവകാശലംഘന പ്രമേയം അവതരിപ്പിക്കും

ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കും എതിരേ ലോക്‌സഭയില്‍ അവകാശലംഘന പ്രമേയ നോട്ടീസ് നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
റഫേല്‍ ഇടപാടിനെക്കുറിച്ച് സഭയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും പ്രസ്താവന നടത്തിയെന്നു കാണിച്ചാണ് കോണ്‍ഗ്രസ് നടപടി. 2008ലെ കരാര്‍ ചൂണ്ടിക്കാട്ടിയുള്ള സര്‍ക്കാരിന്റെ അവകാശവാദം സംബന്ധിച്ച് പാര്‍ലമെന്റില്‍ വിശദീകരണം തേടുമെന്ന് എ കെ ആന്റണി വ്യക്തമാക്കി. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെയാണ് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും റഫേല്‍ സംബന്ധിച്ച് പ്രസ്താവന നടത്തിയത്

RELATED STORIES

Share it
Top