അവകാശബോധത്തിന്റെ കരുത്തില്‍ എസ്ഡിടിയു മെയ്ദിന റാലി

കോഴിക്കോട്: സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ സംസ്ഥാനത്ത് എട്ടു കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച മെയ്ദിന റാലിയിലും സമ്മേളനത്തിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധമുയര്‍ന്നു. നൂറുകണക്കിന് യൂനിഫോം ധാരികളായ തൊഴിലാളികള്‍ പങ്കെടുത്ത റാലി തൊഴിലാളികള്‍ക്കിടയില്‍ യൂനിയന്റെ സ്വാധീനവും അവകാശബോധവും വിളിച്ചോതുന്നതായി മാറി.
ഇന്ത്യന്‍ തൊഴിലാളിവര്‍ഗം ഇന്ന് അഭിമുഖീകരിക്കുന്നത് കുത്തക കോര്‍പറേറ്റുകളെയും അവര്‍ക്കുവേണ്ടി അവര്‍ ഭരണത്തിലേറ്റിയ ഫാഷിസ്റ്റ് ഭരണത്തേയുമാണ്. ഭരണകൂട ഭീകരതയാണ് അവരുടെ മുഖമുദ്ര. ഇന്ത്യന്‍ കോടീശ്വരന്മാര്‍ 1000 കോടിയുടെയും ലക്ഷം കോടിയുടെയും ഈശ്വരന്മാരായി മുന്നേറുമ്പോ ള്‍ 70 ശതമാനം വരുന്ന നമ്മുടെ അധ്വാനിക്കുന്ന ജനത പട്ടിണിയിലും കൊടും ദുരിതത്തിലുമാണ്. നമ്മുടെ യൂനിയന്‍ നികൃഷ്ടമായ ഈ ചൂഷണവ്യവസ്ഥയ്‌ക്കെതിരേ ധീരധീരം പോരാടാന്‍ സന്നദ്ധമാവണമെന്നു പട്ടാമ്പിയില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് എ വാസു പറഞ്ഞു. സക്കീര്‍ ഹുസയ്ന്‍ അധ്യക്ഷത വഹിച്ചു. ബാബുമണി കരുവാരക്കുണ്ട്, വി എം ഹംസ, ഷൗക്കത്ത് പട്ടാമ്പി, ഷഫീര്‍, ഹമീദ് പട്ടാമ്പി സംസാരിച്ചു.
കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നടന്ന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. നവാസ് കോട്ടയം, പ്രമോദ്, അനീഷ് തെങ്ങന, അഷ്‌റഫ് കാഞ്ഞിരപ്പള്ളി  പ്രസംഗിച്ചു. ആലപ്പുഴ മാന്നാറില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. നാസര്‍ പുറക്കാട് അധ്യക്ഷത വഹിച്ചു. തുളസീധരന്‍ പള്ളിക്കല്‍, കെ എസ് ഷാന്‍, അന്‍സാരി ഏനാത്ത് ഷാനവാസ് മാന്നാര്‍, റിയാസ്, നെജീം മുല്ലാത്ത്, അഷ്‌റഫ് ചുങ്കപ്പാറ, നവാസ് കായംകുളം, അന്‍സാരി പത്തനംതിട്ട സംസാരിച്ചു. എറണാകുളം മട്ടാഞ്ചേരിയില്‍ സംസ്ഥാന സെക്രട്ടറി നിസാമുദ്ദീന്‍ തച്ചോണം ഉദ്ഘാടനം ചെയ്തു. ഫസല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മൊയ്തീന്‍കുഞ്ഞ്, അനീഷ് മട്ടാഞ്ചേരി, അബ്ദുസ്സലാം, ഫൈസല്‍ തേനിപ്പാടി സംസാരിച്ചു.
തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ സംസ്ഥാന സെക്രട്ടറി ഇസ്മാഈല്‍ കമ്മന ഉദ്ഘാടനം ചെയ്തു. ജലീല്‍ കരമന അധ്യക്ഷത വഹിച്ചു. സിയാദ്, നിസാര്‍ പരുത്തിക്കുഴി, സലാം സംസാരിച്ചു. കോഴിക്കോട് സംസ്ഥാന ഖജാഞ്ചി അഡ്വ. എ എ റഹീം ഉദ്ഘാടനം നിര്‍വഹിച്ചു. കബീര്‍ തിക്കോടി അധ്യക്ഷത വഹിച്ചു. മുസ്തഫ കൊമ്മേരി, സലീം കാരാടി, ഫിര്‍ഷാദ് കമ്പിളിപ്പറമ്പ് പ്രസംഗിച്ചു. കണ്ണൂരില്‍ മുഹമ്മദലി നേതൃത്വം നല്‍കി. ബഷീര്‍ പുന്നാട്, ബഷീര്‍ കണ്ണൂര്‍ സംസാരിച്ചു.

RELATED STORIES

Share it
Top