അവകാശങ്ങള്‍ ചോദിക്കുന്നവരെ കേന്ദ്ര സര്‍ക്കാര്‍ വെടിവച്ചുകൊല്ലുന്നു

നാദാപുരം: അവകാശങ്ങള്‍ ചോദിച്ച് സമരത്തിനിറങ്ങുന്ന വരെ മോദി സര്‍ക്കാര്‍ വെടിവെച്ച് കൊല്ലുക യാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.  .അധസ്ഥിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം.ജനങ്ങളുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ ഹനിക്കപ്പെടരുത്. കേരളത്തിലെ ഇടതു സര്‍ക്കാര്‍ മോദിയുടെ ഭരണത്തിന് ബദലായി ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. കല്ലാച്ചിയില്‍ മുന്‍ എംഎല്‍എ കെ ടി കണാരന്‍ സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
പൊതു പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നവരാകണമെന്നും ജനപക്ഷത്ത് നിന്ന് ശക്തമായ പ്രതിരോധം ഉയര്‍ത്തിക്കൊണ്ടു വരാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളോട് പറയാനുള്ളത് തുറന്ന് പറഞ്ഞ് അവരെ വിശ്വാസത്തിലെടുത്ത് മാത്രമേ മുന്നോട്ട് പോകാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ഇ കെ വിജയന്‍ എംഎല്‍എ ,മുന്‍ മന്ത്രി ബിനോയ് വിശ്വം, സത്യന്‍ മൊകേരി സംസാരിച്ചു..

RELATED STORIES

Share it
Top