അഴുതയ്ക്കു പിന്നാലെ പീരുമേടും എല്‍ഡിഎഫിന്

പീരുമേട്: അഴുത ബ്ലോക്ക് പഞ്ചായത്തിനു പിന്നാലെ പീരുമേട് ഗ്രാമപ്പഞ്ചായത്തും എല്‍ഡിഎഫ് നേടി. എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച മു ന്‍ പ്രസിഡന്റ് ടി എസ് സുലേഖ യുഡിഎഫ് പിന്തുണയോടെ മല്‍സരിച്ച  എഐഎഡിഎംകെ അംഗം പ്രവീണയെ എട്ടിനെതിരെ 9 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വീണ്ടും പ്രസിഡന്റ് സ്ഥാനത്തെത്തിയത്. യുഡിഎഫ് അംഗങ്ങളായിരുന്ന പ്രസിഡന്റും വൈസ് പ്രസിഡന്റും കൂറുമാറിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പീരുമേട് വാര്‍ഡില്‍ നിന്നു മല്‍സരിച്ചു ജയിച്ച രജിനി വിനോദിനാണ് സാധ്യത കല്‍പ്പിച്ചിരുന്നെങ്കിലും അവസാന നിമിഷം ടി എസ് സുലേഖയെ മല്‍സരിപ്പിക്കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു. ഭരണസമിതിയില്‍ യുഡിഎഫ് അംഗങ്ങള്‍ തമ്മിലുള്ള ഭിന്നതയാണ് ടി എസ് സുലേഖ പ്രസിഡ ന്റ് സ്ഥാനം രാജിവയ്ക്കാന്‍ കാരണമായത്. സുലേഖ രാജിവച്ചതോടെ പ്രസിഡന്റ് പദവിക്കുള്ള തിരഞ്ഞെടുപ്പിന് കളമൊരുങ്ങി.
പതിനേഴംഗ ഭരണസമിതിയി ല്‍ ഒമ്പതുപേര്‍ കോണ്‍ഗ്രസ്സും ഏഴുപേര്‍ എല്‍ഡിഎഫും ഒരു എഐഎഡിഎംകെ അംഗവുമാണ് ഉണ്ടായിരുന്നത്. എന്നാ ല്‍, പ്രസിഡന്റ് സുലേഖയുടെയും വൈസ് പ്രസിഡന്റ് രാജു വടുതലയുടെയും കൂറുമാറ്റമാണ് ഭരണമാറ്റത്തില്‍  കലാശിച്ചത്. രണ്ടുപേര്‍ കൂറുമാറിയതോടെ കോണ്‍ഗ്രസ്സിന്റെ നില ഏഴായി ചുരുങ്ങി. റിട്ടേണിങ് ഓഫിസര്‍ ആര്‍ കരുണാകരന്റെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്.  ഏഴംഗങ്ങളുണ്ടായിരുന്ന എല്‍ഡിഎഫിനെ രണ്ടുപേര്‍കൂടി പിന്തുണച്ചതോടെ എല്‍ഡിഎഫ് പിന്തുണയോടെ മല്‍സരിച്ച സുലേഖയ്ക്ക് 9 വോട്ടുകള്‍ ലഭിച്ചു. യുഡിഎഫ് പിന്തുണച്ച എഐഎഡിഎംകെ അംഗം പ്രവീണയ്ക്ക് 8 വോട്ടുകളാണ് ലഭിച്ചത്.
എല്‍ഡിഎഫിന്റെ പ്രസിഡ ന്റായി ടി എസ് സുലേഖ സത്യപ്രതിജ്ഞ ചെയ്തത് അധികാരമേറ്റു. പഞ്ചായത്തിലെത്തിയ എല്‍ഡിഎഫ് നേതാക്കള്‍ പുതിയ ഭരണസമിതിയെ സ്വാഗതം ചെയ്തു. അംഗങ്ങളുടെയും എല്‍ഡിഎഫ് പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രകടനം നടത്തി.

RELATED STORIES

Share it
Top