അഴീക്കോട് എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടിനു നേരെ ആക്രമണം,ബോംബേറ്

കണ്ണൂര്‍: അഴീക്കോട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരായ സിപിഎമ്മിന്റെ ആക്രമണം തുടരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബെറിയുകയും വീടുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.



മൂന്നു നിരത്തിലെ റിഷാല്‍, സ്ഫ്വാന്‍, റിജില്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.  എസ്ഡിപിഐ പ്രവര്‍ത്തകനായ മൂന്നു നിരത്തിലെ റിഷാലിന്റെ വീടിനു നേരെ സിപിഎം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു.ഇതിന് പിന്നാലെ, മൂന്നു നിരത്തിലെ സഫ്വാന്‍, റിജില്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയും ആക്രമണം നടത്തി. ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു.

RELATED STORIES

Share it
Top