അഴീക്കോട്ട് വീണ്ടും സിപിഎം അക്രമം; യുവാവിനു ഗുരുതര പരിക്ക്

അഴീക്കോട്: സമാധാനത്തിലേക്ക് മടങ്ങുന്ന അഴീക്കോട് കപ്പക്കടവില്‍ വീണ്ടും സിപിഎം ആക്രമണം. മദ്‌റസയിലെ നബിദിനാഘോഷ പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ടു വിദ്യാര്‍ഥികളെ ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ പതിയിരുന്ന് ആക്രമിച്ചു. കപ്പക്കടവ് പുതിയപുരയില്‍ വസീം (16), കാക്കടവന്‍ ഹൗസില്‍ ഫാറൂഖ് (17) എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. കഴുത്തിനും വലതു കൈയുടെ എല്ലിനും ഗുരുതര ക്ഷതമേറ്റ വസീമിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച അര്‍ധരാത്രി ടയര്‍ പീടികയ്ക്ക് സമീപമായിരുന്നു സംഭവം. തോണിയമ്പാട് മദ്‌റസയിലെ നബിദിന പരിപാടികള്‍ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. ഇതിനിടെ, വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന ബസ്സിനു പിറകില്‍ ഇരുട്ടില്‍ ഒളിഞ്ഞിരുന്ന സംഘം ആക്രമിക്കുകയായിരുന്നു. അടിയേറ്റ ഫാറൂഖ് ഓടിരക്ഷപ്പെട്ടെങ്കിലും വടിയും മറ്റും ഉപയോഗിച്ച് വസീമിനെ ക്രൂരമായി മര്‍ദിച്ചവശനാക്കി. എസ്ഡിപിഐ അഴീക്കോട് പഞ്ചാ യത്ത് പ്രസിഡന്റ് പി പി നൗ ഫലിന്റെ ബന്ധുക്കളാണ് ഫാറൂഖും വസീമും. ഇക്കഴിഞ്ഞ 12ന് നൗഫലിന്റെ വീടിനുനേരേ സിപിഎം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞിരുന്നു. അവശനായി റോഡില്‍  കിട ന്ന വസീമിനെ പോലിസ് വാഹനത്തിലാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി പരിയാരത്തേക്ക് മാറ്റുകയായിരു ന്നു. പ്രദേശവാസികളും സിപിഎം പ്രവര്‍ത്തകരുമായ ഷിബു, മിഥുന്‍, ദിലീപ്, രഞ്ജിത്ത് എന്നിവരാണ് അക്രമത്തിനു പിന്നിലെന്ന് അക്രമത്തിനിരയായവര്‍ പറഞ്ഞു. ഇവര്‍ക്കെതിരേ വളപട്ടണം പോലിസില്‍ പരാതി നല്‍കി. മേഖലയില്‍ കന ത്ത പോലിസ് കാവല്‍ തുടരവെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്ന അക്രമസംഭവങ്ങളില്‍ ജനം ഭീതിയിലാണ്. സംഭവത്തില്‍ എസ്ഡിപിഐ അഴീക്കോട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

RELATED STORIES

Share it
Top