അഴീക്കോട്ട് മേഖലയില്‍ വീടുകള്‍ക്കു നേരെ അക്രമം

അഴീക്കോട്: കഴിഞ്ഞ ദിവസം സിപിഎം-എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനമുണ്ടായ ഓലാടത്താഴയില്‍ വീണ്ടും അക്രമം. ഇരുപക്ഷത്തെയും പ്രവര്‍ത്തരുടെ വീടുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.  എസ്ഡിപിഐ പ്രവര്‍ത്തകരായ അബ്ദുല്‍ ലത്തീഫ്, റിഷാല്‍, ആഷിര്‍ എന്നിവരുടെയും സിപിഎം പ്രവര്‍ത്തകരായ അഴിക്കോട് മൈലാടത്തടം സഹദ് തുടങ്ങിയവരുടെ വീടുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.

[caption id="attachment_309820" align="aligncenter" width="560"] സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത എസ്ഡിപിഐ പ്രവര്‍ത്തകന്‍ അബ്ദുല്‍ ലത്തീഫിന്റെ വീടും ബൈക്കും [/caption]

ലത്തീഫിന്റെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കും അക്രമികള്‍ തകര്‍ത്തു. അക്രമത്തില്‍ പ്രതിഷേധിച്ച് അഴീക്കോട് നോര്‍ത്ത് വില്ലേജില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സര്‍വീസ് നടത്തിയ ബസ്സുകള്‍ തടഞ്ഞു. അഴീക്കോട് ബസ് സ്റ്റാന്റിലെത്തിയാണ് സിപിഎമ്മുകാര്‍ ബസ്സുകള്‍ തടഞ്ഞത്.

RELATED STORIES

Share it
Top