അഴീക്കല്‍ തുറമുഖത്ത് മെക്കാനിക്കല്‍ ഡ്രഡ്ജിങ് പുനരാരംഭിച്ചു

വളപട്ടണം: അഴീക്കല്‍ തുറമുഖത്ത് മെക്കാനിക്കല്‍ ഡ്രഡ്ജിങ് പുനരാരംഭിച്ചു. തീരദേശ കപ്പല്‍ ഗതാഗതവും ലക്ഷദ്വീപില്‍ നിന്നുള്ള ചരക്കുനീക്കവും പൂര്‍ണതോതില്‍ യാഥാര്‍ഥ്യമാക്കുന്നതിന് കപ്പല്‍ ചാനലിന്റെ ആഴം ആദ്യഘട്ടത്തില്‍ ആറുമീറ്ററായി വര്‍ധിപ്പിക്കണം. ഇതിനായി 20 കോടി രൂപ ചെലവില്‍ വാങ്ങിയ ഡ്രഡ്ജറും പൈപ്പ്‌ലൈന്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും സജ്ജീകരിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാരിടൈം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ മുഖാന്തിരം കൊച്ചി ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിക്ക് ഡ്രഡ്ജിങിനും മാനിങ്ങിനും കരാര്‍ നല്‍കിയിരുന്നെങ്കിലും കമ്പനിയുടെ മെല്ലെപ്പോക്ക് കാരണം കാര്യക്ഷമമായ ഡ്രഡ്ജിങ് നടക്കാതെ തുറമുഖം വഴിയുള്ള ചരക്കുനീക്കം നിലച്ച സ്ഥിതിയിലായിരുന്നു. തുറമുഖ വകുപ്പിന്റെയും കേരള മാരിടൈം ഡവലപ്‌മെ ന്റ് കോര്‍പറേഷന്റെയും നിര്‍ദേശങ്ങള്‍ അവഗണിച്ച് കമ്പനിയെ കരാറില്‍ നിന്നൊഴിവാക്കുകയും കപ്പല്‍ ചാനല്‍ ഡ്രഡ്ജിങ് കേരള മാരിടൈം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ നേരിട്ട് ഏറ്റെടുത്ത് ആരംഭിക്കുകയുമായിരുന്നു. സപ്തംബര്‍ 16ന് ആരംഭിക്കുന്ന അടുത്ത കപ്പല്‍ സീണണില്‍ ആദ്യഘട്ട ഡ്രഡ്ജിങ് പൂര്‍ത്തിയാക്കി തുറമുഖം വഴിയുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ കഴിയും.

RELATED STORIES

Share it
Top