അഴിമതി: ലാലുവിനും കുടുംബത്തിനും സമന്‍സ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി) അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മകന്‍ തേജസ്വി യാദവ് തുടങ്ങിയവര്‍ക്കെതിരേ കോടതി സമന്‍സയച്ചു. ഇവര്‍ ആഗസ്ത് 31നു കോടതിയില്‍ ഹാജരാവണം. രണ്ട് ഐആര്‍സിടിസി ഹോട്ടലുകള്‍ നടത്തിപ്പിനായി സ്വകാര്യ സ്ഥാപനത്തിനു കരാര്‍ നല്‍കിയതില്‍ ക്രമക്കേട് കാണിച്ചുവെന്നാണു കേസ്. കേസില്‍ ഏപ്രില്‍ 16നാണു സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ലാലു റെയില്‍വേ മന്ത്രിയായിരിക്കെയാണു ഹോട്ടലുകളുടെ നടത്തിപ്പിന് കരാറുണ്ടാക്കിയത്.

RELATED STORIES

Share it
Top