അഴിമതി : റവന്യൂ വകുപ്പില്‍ സസ്‌പെന്‍ഷനിലായത് 54 ഉദ്യോഗസ്ഥര്‍തിരുവനന്തപുരം: റവന്യൂ വകുപ്പില്‍ ഒരു ചെറിയ വിഭാഗം ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. അഴിമതിക്കാരാണെന്ന് കണ്ടെത്തിയ 54 പേരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. 130 പേര്‍ക്കെതിരേ ഡിപാര്‍ട്ട്‌മെന്റ്തല നടപടി സ്വീകരിച്ചിട്ടുണ്ട്. ഉയര്‍ന്ന തലത്തിലെ  അഴിമതിക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അഴിമതി നിയന്ത്രണത്തിനായി പ്രത്യേക സ്‌ക്വാഡുകള്‍ താലൂക്ക്, വില്ലേജ് ഒാഫിസുകള്‍ അടക്കം വിവിധ ഓഫിസുകള്‍ പരിശോധന നടത്തിവരികയാണ്. വില്ലേജ്, താലൂക്ക് ഓഫിസുകള്‍ ജനസൗഹൃദമാക്കാന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ സിസിടിവി സ്ഥാപിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top