അഴിമതി: ബിജെപി ലോക റെക്കോര്‍ഡ് തകര്‍ത്തു-രാഹുല്‍

കൊപ്പാല്‍ (കര്‍ണാടക): അഴിമതി വിഷയത്തില്‍ ബിജെപിക്കു മറുപടിയുമായി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സിദ്ധരാമയ്യ സര്‍ക്കാര്‍ അഴിമതിരഹിത ഭരണമാണ് നടത്തുന്നത്. കര്‍ണാടകയില്‍ അഴിമതിയില്‍ ബിജെപി ലോക റെക്കോര്‍ഡ് തകര്‍ത്തെന്നും രാഹുല്‍ കുറ്റപ്പെടുത്തി.  വടക്കന്‍ കര്‍ണാടകയില്‍ രണ്ടാംദിന തിരഞ്ഞെടുപ്പ് പ്രചാരണ കാംപയിനില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍. ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ ഏതെങ്കിലും തരത്തില്‍ അഴിമതി നടത്തും. ഈ അഞ്ചു വര്‍ഷത്തിനിടെ കോണ്‍ഗ്രസ് ഭരണത്തില്‍ ഒരു അഴിമതി പോലും ഇവിടെ ഉണ്ടായിട്ടില്ല. എന്നാല്‍, ബിജെപിയുടെ ഭരണമായിരുന്നെങ്കില്‍ ഒന്നല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അഴിമതി നടന്നേനെ- അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top