അഴിമതി: ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ക്രിക്കറ്റ് അഴിമതിക്കേസില്‍ മുന്‍ ജമ്മുകശ്മീര്‍ പ്രധാനമന്ത്രി ഫാറൂഖ് അബ്ദുല്ല ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ തിങ്കളാഴ്ച സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. വ്യാജ ബാങ്ക് അക്കൗണ്ടുകളിലൂടെ ജമ്മുകശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ (ജെകെസിഎ) ഫണ്ട് ദുര്‍വിനിയോഗം ചെയ്‌തെന്നാണ് കേസ്. സംഭവം നടന്ന 2001-2011 കാലയളവില്‍ ഫാറൂഖ് അബ്ദുല്ലയായിരുന്നു അസോസിയേഷന്‍ പ്രസിഡന്റ്. 113 കോടി രൂപ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ വകമാറ്റിയെന്നാണ് ആരോപണം. ജെകെസിഎ ജനറല്‍ സെക്രട്ടറി സലീം ഖാന്‍, ഖജാഞ്ചി മുഹമ്മദ് അഹസാന്‍ മിശ്ര, ജമ്മുകശ്മീര്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ബഷീര്‍ അഹ്മദ് മന്‍സീര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

RELATED STORIES

Share it
Top