അഴിമതി; നെതന്യാഹുവിനെ ചോദ്യം ചെയ്

തുതെല്‍അവീവ്: നിരവധി അഴിമതിക്കേസുകളില്‍ പ്രതിയായ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ വീണ്ടും പോലിസ് ചോദ്യംചെയ്തു. ഇന്നലെ ജറൂസലേമിലെ നെതന്യാഹുവിന്റെ ഔദ്യോഗിക വസതിയില്‍ എത്തിയായിരുന്നു ചോദ്യംചെയ്യല്‍. ഇതേ കേസില്‍ 12ാം തവണയാണ് നെതന്യാഹുവിനെ ചോദ്യംചെയ്യുന്നത്. ഇതിനു മുമ്പേ ആഗസ്തിലാണ് ഇദ്ദേഹത്തെ ചോദ്യംചെയ്തത്.
ഓഫിസിനു പുറത്ത് പ്രധാനമന്ത്രിക്കെതിരേ കനത്ത പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു പോലിസ് നടപടികള്‍. നെതന്യാഹുവിന്റെ ചിത്രത്തോടൊപ്പം ക്രൈം മിനിസ്റ്റര്‍ എന്നെഴുതിയ വലിയ ബാനറുകളുമായാണ് പ്രതിഷേധക്കാരെത്തിയത്. കോടീശ്വരന്‍മാരില്‍ നിന്നും പാരിതോഷികങ്ങള്‍ സ്വീകരിച്ചു, സുഹൃത്തിന്റെ ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയെ വഴിവിട്ടു സഹായിച്ചു തുടങ്ങി നിരവധി അഴിമതിക്കേസുകളാണ് നെതന്യാഹു നേരിടുന്നത്. ഇദ്ദേഹത്തിനെതിരേ വ്യക്തമായ തെളിവുകളുണ്ടെന്ന് പോലിസ് ഫെബ്രുവരിയില്‍ കോടതിയെ അറിയിച്ചിരുന്നു.

RELATED STORIES

Share it
Top