അഴിമതി ആരോപണം:നിര്‍ബന്ധിത അവധിയില്‍ പോകാന്‍ തിരുവിതാംകൂര്‍ സെക്രട്ടറിക്ക് നിര്‍ദേശം

തിരുവനന്തപുരം: തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി വിഎസ് ജയകുമാറിനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ ബോര്‍ഡ് യോഗം ആവശ്യപ്പെട്ടു. ജയകുമാറിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അവധിയില്‍ പ്രവേശിക്കാന്‍ ബോര്‍ഡ് യോഗം ആവശ്യപ്പെട്ടത്. ജയകുമാറിനെതിരായ ആരോപണങ്ങള്‍ സംസ്ഥാന വിജിലന്‍സ് അന്വേഷിക്കണമെന്നും  ബോര്‍ഡ് യോഗം തീരുമാനിച്ചു. സസ്‌പെന്‍ഷന്‍ വേണമെന്ന് കെ രാഘവന്‍ വാദിച്ചെങ്കിലും, പ്രയാര്‍ ഗോപാലകൃഷ്ണന്‍, അജയ് തറയില്‍ എന്നീവര്‍ വിയോജിച്ചു. നിര്‍ബന്ധിത അവധി എന്നത് ഫലത്തില്‍ ജയകുമാറിനെ രക്ഷിക്കാനുള്ള ബോര്‍ഡിന്റെ കള്ളകളിയെന്ന ആരോപണവും ഉയരുന്നുണ്ട്.

RELATED STORIES

Share it
Top