അഴിമതിക്കേസ്: ഖാലിദ സിയക്ക് ജാമ്യം

ധക്ക: അഴിമതിക്കേസില്‍ അഞ്ചു വര്‍ഷം ഹൈക്കോടതി തടവിനു ശിക്ഷിച്ച മുന്‍ പ്രധാനമന്ത്രി ഖാലിദ സിയക്ക് ബംഗ്ലാദേശ് പരമോന്നത കോടതി ജാമ്യം അനുവദിച്ചു.
ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) പാര്‍ട്ടി അധ്യക്ഷയാണ്് 72കാരിയായ ഖാലിദ സിയ. ചീഫ് ജസ്റ്റിസ് സയ്യിദ് മഹ്മൂദ് ഹുസയ്ന്‍ നേതൃത്വം നല്‍കുന്ന നാലംഗ  ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ജൂലൈ 31നു നടത്താനിരുന്ന വാദം ഒഴിവാക്കാന്‍ സിയയുടെ അപേക്ഷയില്‍ ഹൈക്കോടതിയോട് പരമോന്നത കോടതി ആവശ്യപ്പെട്ടു.
സിയയുടെ ഭര്‍ത്താവ് മരണപ്പെട്ട സിയാഉര്‍റഹ്മാന്റെ പേരിലുള്ള സിയ ഓര്‍ഫനേജ് ട്രസ്റ്റിനു വേണ്ടി വിദേശ ഫണ്ട് സ്വീകരിച്ചതില്‍ അഴിമതി നടന്നതായി കണ്ടെത്തി കഴിഞ്ഞ ഫെബ്രുവരി 8നാണ് കോടതി തടവുശിക്ഷ വിധിച്ചത്. സിയയുടെ മകനെയും മറ്റ് നാലു പേരെയും പ്രതിചേര്‍ത്ത് 10 വര്‍ഷം തടവും ശിക്ഷയും 2.10 കോടി ടാക്ക പിഴയും ചുമത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് 12നു ഹൈക്കോടതി സിയക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. വാദം കേള്‍ക്കാനിരിക്കുന്ന മറ്റ് ആറു കേസുകളില്‍ ഖാലിദ സിയക്കു വേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിച്ചതായി അവരുടെ അഭിഭാഷകന്‍ അറിയിച്ചു.

RELATED STORIES

Share it
Top