അഴിമതിക്കേസില്‍ പാക് പ്രതിപക്ഷ നേതാവ് അറസ്റ്റില്‍

ലാഹോര്‍: പാക് പ്രതിപക്ഷ നേതാവ് ഷഹ്ബാസ് ശരീഫിനെ(67) അഴിമതിക്കേസുകളില്‍ അറസ്റ്റ് ചെയ്തു. മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സഹോദരനാണ് ഷഹ്ബാസ്. ദേശീയ അകൗണ്ടബിലിറ്റി ബ്യൂറോയുടെ നിര്‍ദേശപ്രകാരം ഇന്നലെ ലാഹോറിലെ ഓഫിസില്‍ ഹാജരായപ്പോഴാണ് അറസ്റ്റ് ചെയ്തത്. ഭവനപദ്ധതിയിലും കുടിവെള്ള പദ്ധതിയിലും അഴിമതി നടത്തിയെന്നതാണ് അദ്ദേഹത്തിനെതിരേ ചുമത്തിയ കുറ്റം. പഞ്ചാബ് പ്രവിശ്യയിലെ ആഷിയാന ഭവനപദ്ധതിയില്‍ 14,000 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് അന്വേഷണ ഏജന്‍സിയുടെ ആരോപണം. കുടിവെള്ള പദ്ധതിയില്‍ 4 കോടിയുടെ അഴിമതിയും നടത്തി. ഷഹ്ബാസ് ശരീഫിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top