'അഴിമതിക്കാരെ സ്ഥാനാര്‍ഥികളാക്കിയതിന് മോദി മറുപടി പറയണം'

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബിഎസ് യെദ്യൂരപ്പ അടക്കമുള്ള അഴിമതിക്കാരെ ബിജെപി സ്ഥാനാര്‍ഥികളാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോടു മറുപടി പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കര്‍ണാടകാസ് മോസ്റ്റ് വാണ്ടഡ്’എന്ന തലക്കെട്ടിനു കീഴില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
മോദിയുടെയും അഴിമതിക്കേസുകള്‍ നേരിടുന്ന മുന്‍ ബിജെപി മന്ത്രിമാരുടെയും ഫോട്ടോ സഹിതം ആന്‍സര്‍ മാഡീ മോദി’എന്ന ഹാഷ്ടാഗിലാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രിയപ്പെട്ട മോദി, താങ്കള്‍ കൂടുതല്‍ സംസാരിക്കുന്ന ആളാണ്.
പക്ഷേ, താങ്കളുടെ വാക്കും പ്രവൃത്തിയും തീരേ യോജിക്കുന്നില്ല. അഴിമതിക്കാരായ റെഡ്ഡി സഹോദരന്‍മാര്‍ക്കുവേണ്ടി താങ്കള്‍ സംസാരിച്ചു. അഴിമതി, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി 23 കേസുകള്‍ നേരിടുന്ന യെദ്യൂരപ്പയാണ് താങ്കളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി, രാഹുല്‍ പറഞ്ഞു.
അഴിമതിക്കേസുകള്‍ നേരിടുന്ന 11 ബിജെപി നേതാക്കളുടെ ചിത്രങ്ങള്‍ രാഹുല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാണ്, രാഹുല്‍ പറഞ്ഞു.
മോദിയുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നു പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

RELATED STORIES

Share it
Top