അഴിമതിക്കാരെ സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ല: മുഖ്യമന്ത്രി

നെടുമങ്ങാട്: അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും അത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി  വിജയന്‍. നെടുമങ്ങാട് ആര്‍ഡിഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും നീതി ലഭ്യമാക്കാന്‍  സര്‍ക്കാര്‍ ജീവനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. സാധാരണക്കാരുടെ ന്യായമായ ഏത്്് ആവശ്യമായാലും സര്‍ക്കാര്‍ കൂടെയുണ്ടാവുമെന്നും  മുഖ്യമന്ത്രി പറഞ്ഞു.
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ടൂറിസം-സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കലക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍ റിേപാര്‍ട്ട് അവതരിപ്പിച്ചു. ഡോ. എ സമ്പത്ത് എംപി,  എംഎല്‍എമാരായ സി ദിവാകരന്‍, ഡികെ മുരളി, കെഎസ് ശബരീനാഥ്, ഐബി സതീഷ്, നഗരസഭാധ്യക്ഷന്‍ ചെറ്റച്ചല്‍ സഹദേവന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി ബിജു,  മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, ആര്‍ഡിഒ ആര്‍എസ് ബൈജു, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, സബ് കലക്ടര്‍ കെ ഇമ്പശേഖര്‍, എഡിഎം ജോണ്‍ വി സാമുവല്‍ പങ്കെടുത്തു.
നെടുമങ്ങാട് താലൂക്കിലെ 25 വില്ലേജും നെയ്യാറ്റിന്‍കര താലൂക്കിലെ 21 വില്ലേജും കാട്ടാക്കട താലൂക്കിലെ 13 വില്ലേജുമാണ് നെയ്യാറ്റിന്‍കര ആര്‍ഡിഒ ഓഫിസിനു കീഴിലുള്ളത്.
നെടുമങ്ങാട് താലൂക്കിലെ ആനാട്, അരുവിക്കര, ആര്യനാട്, കല്ലറ, കരകുളം, കരിപ്പൂര്‍, കോലിയക്കോട്, കുറുപ്പുഴ, മാണിക്കല്‍, നെടുമങ്ങാട്, നെല്ലനാട്, പാലോട്, പനവൂര്‍, പാങ്ങോട്, പെരിങ്ങമല, പുല്ലംപാറ, തേക്കട, തെന്നൂര്‍, തൊളിക്കോട്, ഉഴമലയ്ക്കല്‍, വാമനപുരം, വട്ടപ്പാറ, വെള്ളനാട്, വെമ്പായം, വിതുര വില്ലേജുകളും കാട്ടാക്കട താലൂക്കിലെ മണ്ണൂര്‍ക്കര, പെരുങ്കുളം, വീരണകാവ്, അമ്പൂരി, കള്ളിക്കാട്, കീഴാറൂര്‍, കുളത്തുമ്മല്‍, മലയിന്‍കീഴ്, മാറനല്ലൂര്‍, ഒറ്റശേഖരമംഗലം, വാഴിച്ചല്‍, വിളപ്പില്‍, വിളവൂര്‍ക്കല്‍ വില്ലേജുകളും ഉള്‍പ്പെടുന്നു.
നെയ്യാറ്റിന്‍കര താലൂക്കിലെ ആനാവൂര്‍, അതിയന്നൂര്‍, ബാലരാമപുരം, ചെങ്കല്‍, കാഞ്ഞിരംകുളം, കാരോട്, കരുംകുളം, കൊല്ലയില്‍, കോട്ടുകാല്‍, കുളത്തൂര്‍, കുന്നത്തുകാല്‍, നെയ്യാറ്റിന്‍കര, പള്ളിച്ചല്‍, പാറശാല, പരശുവയ്ക്കല്‍, പെരുങ്കടവിള, പെരുമ്പഴുതൂര്‍, പൂവാര്‍, തിരുപുറം, വെള്ളറട, വിഴിഞ്ഞം വില്ലേജുകളും ഡിവിഷന്റെ പരിധിയില്‍ വരും. ജില്ലയിലെ ആറു താലൂക്കുകളും തിരുവനന്തപുരം റവന്യൂ ഡിവിഷന്‍ ഓഫിസിനു കീഴിലായിരുന്നു.
തിരുവനന്തപുരം ആര്‍ഡിഒയ്ക്കു കീഴിലുള്ള നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിന്‍കര താലൂക്കുകളെ ഉള്‍പ്പെടുത്തിയാണ് പുതുതായി നെടുമങ്ങാട് റവന്യൂ ഡിവിഷന്‍ രൂപീകരിച്ചത്. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ജനങ്ങള്‍ക്ക് തിരുവനന്തപുരത്ത് എത്തേണ്ട ബുദ്ധിമുട്ട് പരിഗണിച്ചാണ് പുതിയ ഡിവിഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

RELATED STORIES

Share it
Top