അഴിമതിക്കാരെ പള്ളിവിലക്കാന്‍ വത്തിക്കാന്‍



റോം: അഴിമതിക്കാരെയും കൊള്ളസംഘാംഗങ്ങളെയും പള്ളിവിലക്കാന്‍ വത്തിക്കാന്‍ ആലോചിക്കുന്നതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍. വത്തിക്കാനില്‍ നടന്ന അഴിമതിയെക്കുറിച്ചുള്ള അന്താരാഷ്ട്ര സംവാദത്തിലാണ് ഇക്കാര്യം പരിഗണിച്ചത്. വത്തിക്കാനിലെ വിവിധ സ്ഥാനപതിമാരും പോലിസ് പ്രതിനിധികളും മജിസ്‌ട്രേറ്റുമാരുമടക്കം അമ്പതോളംപേര്‍ സംവാദത്തില്‍ പങ്കെടുത്തു. സംവാദത്തിനൊടുവില്‍ ഇറക്കിയ പ്രസ്താവനയില്‍ അഴിമതിക്കും കൊള്ളസംഘപ്രവര്‍ത്തനത്തിനും പള്ളിവിലക്ക് പരിഗണിക്കേണ്ട സമയം കഴിഞ്ഞെന്ന് വത്തിക്കാന്‍ പറഞ്ഞു. വിശുദ്ധകുര്‍ബാന സ്വീകരിക്കുന്നത് വിലക്കുന്ന ഈ നടപടി കത്തോലിക്കാസഭയുടെ ഏറ്റവും കടുത്ത ശിക്ഷകളിലൊന്നാണ്. അഴിമതി ഇല്ലാതാക്കാന്‍ കടുത്ത നടപടി വേണമെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാട്.

RELATED STORIES

Share it
Top