അള്ളാഹു ഒന്നിച്ചു ചേര്‍ത്തതിനെ ആര്‍ക്കാണ് വിഭജിക്കാനാവുക: ഷെഫിന്‍ ജഹാന്‍

കോഴിക്കോട്: സുപ്രിംകോടതി ഹാദിയയുമായുള്ള വിവാഹം സാധുമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രതികരണവുമായി ഷെഫിന്‍ ജഹാന്‍ അല്ലാഹു ഒന്നിച്ചു ചേര്‍ത്തതിനെ ആര്‍ക്കാണ് വിഭജിക്കാനാവുക എന്ന കുറിപ്പോടെ ഹാദിയക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഷെഫിന്‍ പങ്കുവച്ചിരിക്കുന്നത്.കോടതി വിധിക്കു പിന്നാലെ സേലത്തെ സ്വകാര്യ ഹോമിയോ മെഡിക്കല്‍ കോളജിലെത്തിയ ഷെഫിന്‍, ഹാദിയയെ മലപ്പുറത്തേക്കു കൊണ്ടുവന്നിരുന്നു. പിന്നാലെ കോഴിക്കോടെത്തി പോപുലര്‍ ഫ്രണ്ട് നേതാക്കളെയും സന്ദര്‍ശിച്ചു. സ്വാതന്ത്ര്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും രാവിലെ മാധ്യമങ്ങളെ കണ്ട ഹാദിയ വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top