അല്‍ ഹസയില്‍ മലയാളി വീട്ടമ്മ ആത്മഹത്യ ചെയ്തുദമ്മാം: സൗദി അറേബ്യയിലെ അല്‍ ഹസയില്‍ മലയാളി വീട്ടമ്മ ആത്മഹത്യ ചെയ്തു. തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി ജയരാജന്റെ ഭാര്യ സുവര്‍ണയാണ് (43) ആത്മഹത്യ ചെയ്തത്. നാട്ടില്‍ പ്ലസ്ടുവിന് പഠിക്കുന്ന സാന്ദ്ര, അല്‍ ഹസ മോഡേണ്‍ സ്‌കൂള്‍ പത്താംതരം വിദ്യാര്‍ഥിനി അജ്ഞലി എന്നിവര്‍ മക്കളാണ്. മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും മൃതദേഹം സൗദിയില്‍ അടക്കം ചെയ്യണമെന്നും ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. റുഖൈഖ പോലിസ് സ്ഥലത്തെത്തി മൃതദേഹം ഹുഫൂഫ് കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

RELATED STORIES

Share it
Top