അല്‍ റയാന്‍-ജി മാര്‍ട്ട് ദ്വിദിന മെഡിക്കല്‍ ക്യാംപ്ദമ്മാം: ആതുര ശുശ്രൂഷാ രംഗത്തെ പ്രമുഖരായ അല്‍ റയാന്‍ പോളിക്ലിനിക്കും ജി മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി ദ്വദിന സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു. മെയ് 10, 11 തിയ്യതികളില്‍ വൈകീട്ട് 4 മുതല്‍ രാത്രി 9 മണി വരെ ദമ്മാം ജി മാര്‍ട്ടിലാണ് പരിശോധന. ഡയബറ്റോളജി, ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ വിദഗ്ധരും പ്രത്യേക പരിശീലനം നേടിയ പാരാ മെഡിക്കല്‍ അംഗങ്ങളുമാണ് ക്യാംപ് നയിക്കുക. സ്ത്രീകള്‍ക്ക് ലേഡി ഡോക്ടറുടെ സേവനവും ഉണ്ടാകും. ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലാത്തവരും തുടര്‍ ചികിത്സ ആവശ്യമുള്ളവരുമായ രോഗികള്‍ക്ക് നിശ്ചിത കാലത്തേക്ക് ഡോക്ടര്‍മാരുടെ സൗജന്യ സേവനവും അല്‍ റയാന്‍ മാനേജ്‌മെന്റ് വാഗ്ദാനം ചെയ്തു. ലാബ്, എക്‌സ്‌റേ പരിശോധനകള്‍ക്ക് പ്രത്യേക കിഴിവും ലഭിക്കും. ജി മാര്‍ട്ടിലെ ക്യാംപില്‍ നല്‍കുന്ന കൂപ്പണ്‍ ഉപയോഗിച്ച് ഈ സൗജന്യങ്ങള്‍ നേടാവുന്നതാണ്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം സംരംഭങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നതെന്ന് ജി മാര്‍ട്ട് മാനേജ്‌മെന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0538505151, 0539207107 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

RELATED STORIES

Share it
Top