അല്‍ അഖ്‌സയില്‍ ഇസ്രായേല്‍ സൈന്യം ഇരച്ചുകയറി

ജറുസലേം: ഇസ്‌ലാം വിശ്വാസികളുടെ മൂന്നാമത്തെ പവിത്രആരാധനാലയമായി കണക്കാക്കുന്ന അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രായേല്‍ സൈന്യം ഇരച്ചുകയറി. പള്ളി കോംപൗണ്ടില്‍ ഗ്രനേഡ് ആക്രമണം നടത്തിയ സൈന്യം നിരവധി യുവാക്കളെ അറസ്റ്റ് ചെയ്തു. വിശ്വാസികള്‍ക്ക്  നേരെ പോലിസ് ഗ്രനേഡ് ആക്രമണം നടത്തി.
പള്ളി പരിസരത്ത് നിന്നു യുവാക്കള്‍ പോലിസിനു നേരെ സ്‌ഫോടക വസ്തുക്കള്‍ വലിച്ചെറിയുകയും കല്ലെറിയുകയും ചെയ്‌തെന്നാരോപിച്ചാണ് സൈന്യം ഇരച്ചുകയറിയത്. ഇരുപതിലധികം യുവാക്കളെ സൈന്യം കസ്റ്റഡിയിലെടുത്തു.  ഇസ്രായേല്‍ അല്‍ അഖ്‌സ പള്ളി അടച്ചുപൂട്ടിയെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് പിന്നീട് തുറന്നു നല്‍കി.

RELATED STORIES

Share it
Top