അല്‍വാരോ ഓഡ്രിയോസോള റയല്‍ മാഡ്രിഡില്‍


മാഡ്രിഡ്: സ്പാനിഷ് താരം അല്‍വാരോ ഓഡ്രിയോസോള റയല്‍ മാഡ്രിഡില്‍. റഷ്യന്‍ ലോകകപ്പില്‍ സ്‌പെയിന് വേണ്ടി കളിച്ച ഓഡ്രിയോസോളയെ റയല്‍ സോസിഡാഡില്‍ നിന്നാണ് റയല്‍ മാഡ്രിഡ് ടീമിലെത്തിച്ചത്. റൈറ്റ് ബാക്ക് പൊസിഷനില്‍ കളിക്കുന്ന താരമായ ഓഡ്രിയോസോളയെ ആറ് വര്‍ഷത്തെ കരാറിലാണ് റയല്‍ ടീമിലെത്തിച്ചത്. പ്രതിരോധത്തില്‍ മികച്ച താരങ്ങള്‍ തന്നെയാണ് റയല്‍ മാഡ്രിഡിനൊപ്പമുള്ളത്. കര്‍വാചല്‍, നാച്ചോ, അഷ്‌റഫ്് ഹക്കീമി എന്നിവര്‍ നിലവില്‍ റൈറ്റ് ബാക്ക് പൊസിഷനില്‍ കളിക്കാന്‍ റയല്‍ മാഡ്രിഡിനൊപ്പമുണ്ട്. സ്പാനിഷ് ടീമില്‍ നാല് തവണ മാത്രം ബൂട്ടണിഞ്ഞിട്ടുള്ള ഓഡ്രിയോസോള അവസാന സീസണില്‍ റയല്‍ സോസിഡാഡിനായി 41 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top