അല്‍മീരയില്‍ 1438 ഉല്‍പന്നങ്ങള്‍ക്ക് വിലക്കുറവ്‌ദോഹ:  അല്‍മീര  ബ്രാഞ്ചുകളില്‍  റമദാനോടനുബന്ധിച്ച് 1438 ഉല്‍പന്നങ്ങള്‍ക്ക് വിലക്കുറവ് നിലവില്‍ വന്നു. വിലക്കുറവിനൊപ്പം പ്രത്യേക ഓഫറുകളുമുണ്ടാകും. മുന്‍വര്‍ഷങ്ങളിലും റമദാനില്‍ അല്‍മീര ഉല്‍പന്നങ്ങള്‍ക്ക് വിലകുറച്ചിരുന്നു.  ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതിനും മികച്ച സേവനം ലഭ്യമാക്കുന്നതിന്റെയും ഭാഗമായാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത്.  റമദാന്‍ 1438നോടനുബന്ധിച്ച്(ഇസ്‌ലാമിക് കലണ്ടര്‍) ഇത്തവണ 1438 ഉല്‍പന്നങ്ങളാണ് വിലക്കുറവില്‍ നല്‍കുന്നത്. സാമ്പത്തിക, വാണിജ്യ മന്ത്രാലയമാണ് പ്രമോഷന്‍ വിഭാഗത്തിലുള്ള ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുത്തത്.  അല്‍മീര സ്‌റ്റോറുകളില്‍  വിലക്കുറവിലുള്ള ഉല്‍പന്നങ്ങള്‍ തിരിച്ചറിയാന്‍ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. റമദാന്‍ അവസാനം വരെയും ഈ ആനുകൂല്യങ്ങള്‍ പ്രാബല്യത്തിലായിരിക്കും.  ഖത്തറിലെ അല്‍മീരയുടെ 35 ബ്രാഞ്ചുകളിലും ജിയന്റ് ഹൈപ്പര്‍മാര്‍ക്കറ്റ് ബ്രാഞ്ചിലും ഉല്‍പന്നങ്ങള്‍ വിലക്കുറവില്‍ ലഭിക്കും. ഇതിനു പുറമെ കത്താറയിലെ മീറത് റമദാന്‍ മേളയിലെ അല്‍മീരയുടെ സ്റ്റാളിലും ഈ ഉല്‍പന്നങ്ങള്‍ വിലക്കുറവില്‍ ലഭ്യമായിരിക്കും.   960 ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ക്കും 350 ഗാര്‍ഹിക ഉല്‍പന്നങ്ങള്‍ക്കും പ്രത്യേക വിലക്കിഴിവും ഏര്‍പ്പെടുത്തുന്നുണ്ട്്. ഈ ഉല്‍പന്നങ്ങളുടെ പ്രാദേശികവിതരണക്കാരുമായി ചേര്‍ന്നായിരിക്കും ഇതു നടപ്പാക്കുക.  2015ല്‍ ആയിരം ഉല്‍പന്നങ്ങള്‍ക്കും കഴിഞ്ഞവര്‍ഷം 1437 ഉല്‍പന്നങ്ങള്‍ക്കുമാണ് വിലക്കുറവ് നല്‍കിയിരുന്നത്.

RELATED STORIES

Share it
Top