അല്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 257 മരണം

അല്‍ജിയേഴ്‌സ്: അല്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നു വീണ് 257 പേര്‍ മരിച്ചു.രാജ്യതലസ്ഥാനമായ അല്‍ജീഴ്‌സിലെ വിമാനത്താവളത്തിനടുത്തായാണ് വിമാനം തകര്‍ന്നു വീണത്.  വിമാനം തകര്‍ന്നു വീണ പ്രദേശത്ത് നിന്ന് ശക്തമായ തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണെന്ന്  റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. മരിച്ചവരെല്ലാം സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണെന്നാണ് വിവരം. അല്‍ജീരിയയിലെ പടിഞ്ഞാറന്‍ നഗരമായ ബെച്ചാറിലേക്കു പോയ വിമാനമാണ് തകര്‍ന്നുവീണത്.

RELATED STORIES

Share it
Top