അല്‍ഖൊസാമ വിദ്യാര്‍ഥി ഭരണസമിതി അധികാരമേറ്റുദമ്മാം: ജനാധിപത്യ വ്യവസ്ഥിതി മനസ്സിലാക്കുന്നതിനും നേതൃപാടവം വളര്‍ത്തുന്നതിനുമായി അല്‍ഖൊസാമ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിദ്യാര്‍ഥി ഭരണസമിതി സത്യപ്രതിജ്ഞ ചെയത് അധികാരമേറ്റു. ചടങ്ങില്‍ അല്‍മുന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മമ്മു മാസ്റ്റര്‍, ദഹ്‌റാന്‍ അക്കാദമി അധ്യാപിക ഷൈല കോയ, വിദ്യാഭ്യാസ മന്ത്രാലയം മേധാവി ഖാലിദ്, പ്രിന്‍സിപ്പല്‍ ജയശ്രീ മുരളീധരന്‍ സംസാരിച്ചു. അവാദ് ഈസ, ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ ഗഫൂര്‍, അഡ്മിന്‍ മാനേജര്‍ നിയാസ്്, വേണുഗോപാല്‍, ലീന സംബന്ധിച്ചു. ഉമൈമ ഫാത്തിമ (ഹെഡ് ഗേള്‍), അബ്ദുര്‍റഹ്മാന്‍ ഖുറൈഷി (ഹെഡ് ബോയ്), ക്രിസ്റ്റല്‍ നിവിയ ബോബി (വൈസ് ഹെഡ് ഗേള്‍), ജോസഫ് ആല്‍ബിന്‍ (വൈസ് ഹെഡ് ബോയ്), ലബീബ് അഹമ്മദ്, അസ്മ വഹീദ്ഖാന്‍ (സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍), മുഹമ്മദ് അര്‍ഷന്‍, മരിയ കുര്യാക്കോസ് (സ്‌പോര്‍ട്‌സ് വൈസ് ക്യാപ്റ്റന്‍), അരുണിമ സുനില്‍, സശീപ് (കള്‍ച്ചറല്‍ സെക്രട്ടറി), ലവീണ ബിജു, നേഹ നഹാന്‍, ഹിബ ഇമ്രാന്‍, മൃണാളിനി, അമ്മാര്‍ ഖാന്‍, തനുഷ് വാക, മുഹമ്മദ് അഖീല്‍ ബാവ, റിച്ചാര്‍ഡ് സാബു (ഹൗസ്‌ക്യാപ്റ്റന്‍മാര്‍), ഷഹാന ഇബ്രാഹിം, സൂസന്‍ ജോജി, അമൃത ജോസഫ്, സന ബിഷായര്‍, മുഹമ്മദ് തല്‍ഹ, മുഹമ്മദ്‌നവീദ്, ടിമ്മി ടൈറ്റസ്, മുഹമ്മദ് താനിഷ് (വൈസ് ഹൗസ് ക്യാപ്റ്റന്‍മാര്‍), സാറ, ഗൗരി, റെയ്ച്ചല്‍, സാച്ചീ സിങ്, സോണിയ, മാരിസ്, ഹര്‍ഷിണി, നിഖിത, നെബ, അനുഷ്‌ക, റയ്ഹാന്‍ മുഹമ്മദ് യാസിര്‍, റിഹാന്‍ അഹമ്മദ്, ഹംസ മുഹമ്മദ് താരിഖ്, സിദ്ധാര്‍ഥ് ബിജു, ഉസ്മാന്‍ ഗാനി, ജുനൈദ് പത്താന്‍, സയാന്‍ ഷമീര്‍, മുഹമ്മദ് ഹാസിം ബാവ, അബ്ദുല്ല ഖാന്‍, ടെവിന്‍ ടൈറ്റസ്, ഫൈസാന്‍ അലി, അനസ് നാസര്‍ (പ്രീഫെക്റ്റ്) സത്യപ്രതിജ്ഞ ഏറ്റു ചൊല്ലി അധികാരമേറ്റു. സ്‌കൂള്‍ പതാകയും ഹൗസ് പതാകയും ബാഡ്ജും മുഖ്യാതിഥികളും സ്‌കൂളധികൃതരും ചേര്‍ന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ക്ക് കൈമാറി. 2018-19ലെ കായിക മല്‍സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം പ്രിന്‍സിപ്പല്‍ നിര്‍വഹിച്ചു.

RELATED STORIES

Share it
Top