അല്‍ഖാഇദയെ നയിക്കാന്‍ ഒസാമ ബിന്‍ലാദന്റെ മകന്‍ വരുന്നതായി എഫ്ബിഐ ഏജന്റ്വാഷിങ്ടണ്‍: അല്‍ഖാഇദയെ നയിക്കാന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ഒരുങ്ങുന്നതായി എഫ്ബിഐ ഏജന്റിന്റെ വെളിപ്പെടുത്തല്‍. ലോകവ്യാപാര കേന്ദ്രത്തിലെ ആക്രമണത്തിനുശേഷം ബിന്‍ ലാദനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തിന്റെ തലവനായിരുന്ന എഫ്ബിഐ ഏജന്റ് അലി സൗഫാനാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ബിന്‍ലാദനെ കൊലപ്പെടുത്തിയ റെയിഡിനിടയില്‍ ഇത് സൂചിപ്പിക്കുന്ന കത്തുകള്‍ ലഭിച്ചെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സൗഫ് വ്യക്തമാക്കുകയായിരുന്നു. കത്തുകള്‍ അടുത്തിടെയാണ് പുറത്തുവിട്ടത്. കത്തെഴുതുമ്പോല്‍ 22 വയസ്സ് മാത്രമേ ഹംസയ്ക്ക് പ്രായമുണ്ടായിരുന്നുള്ളൂ.

[related]

RELATED STORIES

Share it
Top