അലോക് വര്‍മയെ നിരീക്ഷിക്കാന്‍ ഐബി സംഘം

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍സ്ഥാനത്തു നിന്ന് മാറ്റിയ അലോക് വര്‍മയുടെ വീടിനു മുന്നില്‍ നിന്ന് നാലുപേരെ സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടി.
ഇവര്‍ ഇന്റലിജന്‍സ് ബ്യൂറോയിലെ (ഐബി) ഉദ്യോഗസ്ഥരാണ്. അലോക് വര്‍മയുടെ ഡല്‍ഹിയിലെ അക്ബര്‍ റോഡിലുള്ള ഔദ്യോഗിക വസതിക്ക് മുന്നില്‍നിന്നാണ് ഇവരെ ഇന്നലെ രാവിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സംഭവം നടക്കുമ്പോള്‍ അലോക് വര്‍മ വീട്ടിനുള്ളില്‍ ഉണ്ടായിരുന്നു. അതീവ സുരക്ഷാമേഖലകളില്‍ ഐബി ഉദ്യോഗസ്ഥരെ നിരീക്ഷണത്തിന് നിയോഗിക്കാറുണ്ടെന്നായിരുന്നു സംഭവത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.ഐബി ഉദ്യോഗസ്ഥരെ പോലിസ് ചോദ്യംചെയ്യലിനുശേഷം വിട്ടയച്ചു. കേന്ദ്രസര്‍ക്കാരിന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കാന്‍ ഐബി ഉദ്യോഗസ്ഥരെ നിയോഗിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

RELATED STORIES

Share it
Top