അലീനയ്ക്കും അലോനയ്ക്കും വീട് നല്‍കി കോന്നി കള്‍ച്ചറല്‍ ഫോറം

കോന്നി: അലീനയ്ക്കും അലോനയ്ക്കും വീട് നല്‍കി കോന്നി കള്‍ച്ചറല്‍ ഫോറം. പ്രമാടം പഞ്ചായത്തിലെ തെങ്ങുംകാവ് ബിന്ദു വിലാസത്തില്‍ അശോകന്റെയും സിനിയുടെയും ഓട്ടിസം ബാധിച്ചു ദുരിതമനുഭവിക്കുന്ന പെണ്‍മക്കളാണിവര്‍.  കോന്നി കള്‍ച്ചറല്‍ ഫോറം കോന്നി ഫെസ്റ്റിന്റെ ലാഭവിഹിതം ഉപയോഗിച്ചാണ് വീട് നിര്‍ മിച്ചു നല്‍കിയത്.
പത്തും അഞ്ചും വയസ്സുള്ള കുട്ടികളുടെ ശുശ്രൂഷകള്‍ സര്‍വ ശിക്ഷ അഭിയാനുമായി ബന്ധപ്പെടുത്തി നല്‍കി വരികയാണ്. വീടിന്റെ താക്കോ ല്‍ ദാനം കള്‍ച്ചറല്‍ ഫോറം രക്ഷാധികാരിയായ അടൂര്‍ പ്രകാശ് എംഎല്‍എ നിര്‍വഹിച്ചു. കള്‍ച്ചറല്‍ ഫോറം ചെയര്‍മാന്‍ റോബിന്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു. കോന്നിയൂര്‍ പി കെ എലിസബത്ത് അബു, കെ വിശ്വംഭരന്‍, ശ്യാം  എസ്, ദിനാമ്മ റോയ്, സതീഷ് മല്ലശ്ശേരി, സുലേഖ വി നായര്‍, അരുണ്‍ കുമാര്‍, വിവേക്‌സംസാരിച്ചു. കോന്നി കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ചികിത്സാ സഹായവും നല്‍കുന്നുണ്ട്.

RELATED STORIES

Share it
Top