'അലിഫ്' സുവനീര്‍ പ്രകാശനം ചെയ്തു.

ദുബയ്: പ്രവര്‍ത്തനരംഗത്ത് ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിദ്ധീകരിച്ച 'അലിഫ്' സുവനീറിന്റെ പ്രകാശനകര്‍മ്മം വിചിന്തനം ചീഫ് എഡിറ്റര്‍ ഇ.കെ.എം. പന്നൂര്‍ ദുബൈ കെ.എം.സി.സി. പ്രസിഡണ്ട് പി.കെ. അന്‍വര്‍ നഹക്ക് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. പ്രസിഡന്റ് ഹുസൈന്‍ കക്കാട് അധ്യക്ഷത വഹിച്ചു. ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ ജലീല്‍ പട്ടാമ്പി,അബ്ദുറഹിമാന്‍ ചീക്കുന്ന് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ചീഫ് എഡിറ്റര്‍ മുനീര്‍ സ്വലാഹി കാരക്കുന്ന് സുവനീറിനെ പരിചയപ്പെടുത്തി.
ഇ.കെ.എം. പന്നൂര്‍, പി.എം.എ. ഗഫൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നിര്‍വ്വഹിച്ചു. ജനറല്‍ സിക്രട്ടറി ശിഹാബ് ഉസ്മാന്‍ പാനൂര്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സിക്രട്ടറി പി.പി. ഇല്യാസ് മുക്കം നന്ദിയും പറഞ്ഞു.

RELATED STORIES

Share it
Top