അലിഗഡ് സര്‍വകലാശാലക്ക് രാജാ മഹേന്ദ്ര പ്രതാപ് സിങിന്റെ പേര് നല്‍കണം -ഹരിയാന മന്ത്രി

ലക്‌നോ: അലിഗഡ് സര്‍വകലാശാലയുടെ പേര് മാറ്റണമെന്നാണ് ഹരിയാന മന്ത്രി ക്യാപ്റ്റന്‍ അഭിമന്യൂ.അലിഗഡില്‍ പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയുടെ ചിത്രം സ്ഥാപിച്ചിരിക്കുന്നതിനെ കുറിച്ച് സംസാരിക്കവേയാണ് അഭിമന്യൂ ഇപ്രകാരം പറഞ്ഞത്. 'രാജ്യത്തെ വിഭജിച്ച വ്യക്തിയുടെ ചിത്രമാണ്' സര്‍വകലാശാലയില്‍ വച്ചിരിക്കുന്നത്.എന്നാല്‍ സര്‍വകലാശാലയ്്ക്കു വേണ്ടി ഭൂമി ദാനം ചെയ്ത് ജാട്ട് രാജാവ് രാജാ മഹേന്ദ്ര പ്രതാപ് സിംഗിന്റെ ചിത്രം സര്‍വകലാശാലയില്‍ ഒരിടത്തും വച്ചിട്ടില്ല. സര്‍വകലാശാലയുടെ പേര് രാജാ മഹേന്ദ്ര പ്രതാപ് വിശ്വവിദ്യാലയ എന്നാക്കി മാറ്റണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസ മേഖലയ്ക്ക് രാജാ മഹേന്ദ്ര പ്രതാപ് നല്‍കിയ സംഭാവന മറക്കാന്‍ കഴിയില്ലെന്നും റിവാരിയില്‍ ജാട്ട് ധര്‍മ്മശാലയില്‍ സംസാരിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top