അലിഗഡ് : വെടിയേറ്റ 13കാരി മരിച്ചുഅലിഗഡ്: അലിഗഡ് മുസ്‌ലിം സര്‍വകലാശാലാ ഗേള്‍സ് സ്‌കൂളിന് അടുത്തു വച്ച് വെടിയേറ്റു ചികില്‍സയിലായിരുന്ന 13കാരി അനം അസ്‌ലം ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ മരിച്ചു. ഒമ്പതുദിവസം മരണത്തോട് മല്ലടിച്ചശേഷം ചൊവ്വാഴ്ചയായിരുന്നു അന്ത്യം. കാറിനു നേര്‍ക്ക് ഒരാള്‍ വെടിവച്ചപ്പോള്‍ ഉന്നംതെറ്റി ബാലികയുടെ ശരീരത്തില്‍ പതിക്കുകയായിരുന്നു. ഈ മാസം ഏഴിനായിരുന്നു സംഭവം. സ്‌കൂള്‍ വിട്ട് സ്വകാര്യ വാഹനത്തില്‍ വീട്ടിലേക്ക് പോവുമ്പോഴാണ് കുട്ടിക്ക് വെടിയേറ്റത്.

RELATED STORIES

Share it
Top