അലിഗഡ്; കാംപസ് വിടാനുള്ള തീരുമാനം കശ്മീരി വിദ്യാര്‍ഥികള്‍ മാറ്റി

അലിഗഡ്: ബിരുദങ്ങള്‍ തിരിച്ചേല്‍പ്പിച്ച് കൂട്ടമായി കാംപസ് വിടാനുള്ള അലിഗഡ് സര്‍വകലാശാലയിലെ കശ്മീര്‍ വിദ്യാര്‍ഥികളുടെ തീരുമാനം മാറ്റി. രണ്ട് വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ സര്‍വകലാശാല പിന്‍വലിച്ചതിനെ തുടര്‍ന്നാണിത്.
വസീം അയൂബ് മാലിക്, അബ്ദുല്‍ ഹസീബ് മീര്‍ എന്നീ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ മൂന്നംഗ അന്വേഷണ കമ്മീഷന്‍ ചൊവ്വാഴ്ച രാത്രിയാണ് പിന്‍വലിച്ചത്. സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ കാംപസില്‍ നടന്ന അനധികൃത യോഗത്തില്‍ പങ്കെടുക്കുന്നതിന് വിശ്വാസയോഗ്യമായ തെളിവില്ലെന്ന് അലിഗഡ് സര്‍വകലാശാലാ വക്താവ് ശഫീ കിദ്വായ് വ്യക്തമാക്കി. കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ മന്നാന്‍ വാനിയുടെ മയ്യിത്ത് നമസ്‌കാരം വാഴ്‌സിറ്റി കാംപസില്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തത്.

RELATED STORIES

Share it
Top