'അലിഗഡിലെ ജിന്നയുടെ ചിത്രം മാറ്റാന്‍ കോടതിയെ സമീപിക്കണം'

തിരുവനന്തപുരം: അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ്‌സ് യൂനിയന്‍ ഹാളിലെ ജിന്നയുടെ ചിത്രം നീക്കണമെന്ന് അഭിപ്രായമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നു ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അധ്യക്ഷന്‍ മൗലാന സയ്യിദ് ജലാലുദ്ദീന്‍ ഉമരി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തിനായി സംഭാവനകളര്‍പ്പിച്ചവരെ ആദരിക്കുകയും അവരുടെ ചിത്രം ഹാളില്‍ വയ്ക്കുകയും ചെയ്യുന്നത് സ്റ്റുഡന്റ്‌സ് യൂനിയന്‍ വര്‍ഷങ്ങളായി ചെയ്തുവരുന്നതാണ്. ജിന്നയുടെ ചിത്രം നീക്കണമെന്ന് അഭിപ്രായമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാം. അല്ലെങ്കില്‍ സ്റ്റുഡന്റ്‌സ് യൂനിയനുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാം. എന്നാല്‍, ബലപ്രയോഗത്തിലൂടെ സംഘര്‍ഷമുണ്ടാക്കി ചിത്രം നീക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top