അലക്‌സ് ബ്ലാക്ക്‌വെല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചുസിഡ്‌നി: ആസ്‌ത്രേലിയന്‍ വനിതാ സൂപ്പര്‍ ക്രിക്കറ്റ് താരം അലക്‌സ് ബ്ലാക്ക്‌വെല്‍ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചു. 2003ല്‍ ആസ്‌ത്രേലിയന്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ച അലക്‌സ് ബ്ലാക്ക്‌വെല്‍ ആസ്‌ത്രേലിയക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മല്‍സരം കളിച്ച താരംകൂടിയാണ്. മൂന്ന് ഫോര്‍മാറ്റുകളിലുമായി 251 മല്‍സരങ്ങളാണ് ആസ്‌ത്രേലിയക്കുവേണ്ടി ബ്ലാക്ക്‌വെല്‍ കളിച്ചിട്ടുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാലും ബിഗ്ബാഷ് ലീഗില്‍ താന്‍ സജീവമായി ഉണ്ടാവുമെന്നും ബ്ലാക്ക്‌വെല്‍ പറഞ്ഞു. ബിഗ്ബാഷ് ലീഗില്‍ സിഡ്‌നി തണ്ടറിന്റെ ക്യാപ്റ്റനാണ് ബ്ലാക്ക്‌വെല്‍.12 ടെസ്റ്റില്‍ നിന്ന് 444 റണ്‍സും 144 ഏകദിനങ്ങളില്‍ നിന്നായി 3492 റണ്‍സും 95 ട്വന്റി20യില്‍ നിന്നായി 1314 റണ്‍സുമാണ് ബ്ലാക്ക്‌വെല്ലിന്റെ സമ്പാദ്യം. ഏകദിനത്തില്‍ ആറുവിക്കറ്റും താരത്തിന്റെ അക്കൗണ്ടിലുണ്ട്. 2010 ല്‍ ബ്ലാക്ക്‌വെല്ലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ട്വന്റി20 ലോകകപ്പില്‍ ഓസീസ് കിരീടം ചൂടിയത്. 2012, 14 വര്‍ഷങ്ങളില്‍ ട്വന്റി20 ലോകകപ്പ് വിജയിച്ച ഓസീസ് ടീമിലും 2005, 2013 ഏകദിന ലോകകപ്പ് വിജയിച്ച ഓസീസ് ടീമിലും ബ്ലാക്ക്‌വെല്‍ അംഗമായിരുന്നു.

RELATED STORIES

Share it
Top