അറ്റകുറ്റപ്പണി; ട്രെയിനുകള്‍ റദ്ദാക്കി ക്രമീകരണം

പാലക്കാട്: ഷൊര്‍ണൂര്‍ യാ ര്‍ഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 12, 13, 14 തിയ്യതികളില്‍ ചില ട്രെയിനുകളുടെ സര്‍വീസ് പൂര്‍ണമായും ചിലത് ഭാഗികമായും റദ്ദാക്കി. ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ (56604) 14ന് സര്‍വീസ് റദ്ദാക്കി.
മംഗളൂര്‍ സെന്‍ട്രല്‍-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (22609) 13ന് ഷൊര്‍ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. കോയമ്പത്തൂര്‍-മംഗളൂരൂ സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (22610) 14ന് ഷൊര്‍ണൂരില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ (56650) 12, 13 തിയ്യതികളില്‍ ഷൊര്‍ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. മടക്ക വണ്ടി കോയമ്പത്തൂര്‍-കണ്ണൂര്‍ (56651) 12, 13 തിയ്യതികളില്‍ ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. പുനലൂര്‍-പാലക്കാട് ജങ്ഷന്‍ പാലരുവി എക്‌സ്പ്രസ് (16791) 12, 13 തിയ്യതികളില്‍ തൃശൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. പാലക്കാട് ജങ്ഷന്‍-പുനലൂര്‍ പാലരുവി എക്‌സ്പ്രസ് (16792) 12, 13 തിയ്യതികളില്‍ തൃശൂരില്‍ നിന്നായിരിക്കും യാത്ര തുടങ്ങുക. നിലമ്പൂര്‍-പാലക്കാട് പാസഞ്ചര്‍ (56610) 13ന് ഷൊര്‍ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. പാലക്കാട്-നിലമ്പൂര്‍ പാസഞ്ചര്‍ (56611) 14ന് ഷൊര്‍ണൂരില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. എറണാകുളം-പാലക്കാട് മെമു (66612) 12ന് ഒരു മണിക്കൂര്‍ 40 മിനിറ്റ് വൈകും. നിലമ്പൂര്‍-പാലക്കാട് പാസഞ്ചര്‍ (56610) 12ന് ഒരു മണിക്കൂര്‍ വൈകും.

RELATED STORIES

Share it
Top