അറിവുകള്‍ പകര്‍ന്ന് മുണ്ടകത്ത് എക്‌സലന്‍സ് മീറ്റ്

കോട്ടയം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോട്ടയം ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എക്‌സലന്‍സ് മീറ്റ് 2017 സംഘടിപ്പിച്ചു. കോട്ടയം സംക്രാന്തി മുണ്ടകം മദ്‌റസാ ഹാളില്‍ നടന്ന പരിപാടിയില്‍ പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ സെക്രട്ടറി അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. റിട്ട. കാര്‍ഡിയോളജി പ്രഫ. ഡോ. അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു.
കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ഹാദി, ആക്‌സസ് ട്രെയിനര്‍ മുബശ്ശിര്‍ കുണ്ടൂര്‍, ബിഷറുല്‍ ഹാഫി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ പി പി ചന്ദ്രകുമാര്‍, അമീര്‍ സൈനുദ്ദീന്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് യു നവാസ്, മണ്ഡലം സെക്രട്ടറി ഷെഫീഖ് റസ്സാഖ്, എന്‍ഡബ്ല്യുഎഫ് ജില്ലാ സെക്രട്ടറി സൗദാ ഷംസ്, ആശംസകള്‍ അര്‍പ്പിച്ചു. പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസിഡന്റ് അബ്ദുല്‍ റഹീം, ഏറ്റുമാനൂര്‍ ഏരിയാ സെക്രട്ടറി ഷമീര്‍ പള്ളിപ്പുറം സംസാരിച്ചു. സമാപന യോഗത്തില്‍ പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി എച്ച് നിസാര്‍ മൗലവി സംസാരിച്ചു. സബ് ജില്ലാ യുവജനോല്‍സവത്തില്‍ അറബി പാട്ടില്‍ ഒന്നാം സ്ഥാനം നേടിയ ഫസ്‌ന സവാദിനെ യോഗത്തില്‍ അനുമോദിച്ചു.

RELATED STORIES

Share it
Top