അറിവിന്റെ അനന്തമായ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തി വായന ദിനം

വടകര: അറിവ് സമ്പാദനത്തിന്റെ പഴയ കാലവും ചരിത്രവും ഇന്ന് പഴങ്കഥ. പനയോലകളിലും താളിയോലകളിലും ആലേഖനം ചെയ്യപ്പെട്ടിരുന്ന അറിവുകള്‍ ആര്‍ക്കും എപ്പോഴും കണ്ടെത്താവുന്ന വിധം ഇപ്പോള്‍ നൂതന വിവര സാങ്കേതികതകളില്‍ സന്നിവേശിക്കപ്പെട്ടിരിക്കുന്ന കാലത്താണ് വായനയുടെ അനന്തമായ ലോകത്തേക്ക് പുതു തലമുറയെ കൈപിടിച്ചുയര്‍ത്തും വിധം വായനാ ദിനം പല സ്‌കൂളുകളും ആചരിച്ചത്. പുസ്തകങ്ങള്‍ നല്‍കിയും കുട്ടികളുമായി സംവദിച്ചും വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളെ ബോധവാന്‍മാരാക്കിയും തുടങ്ങിയ പരിപാടികളാണ് സ്‌കൂളുകളില്‍ നടന്നത്.
പുതിയ അധ്യയന വര്‍ഷത്തിലെ വായന പക്ഷാചരണത്തിന്റെ വടകര സബ്ജില്ലാതല ഉദ്ഘാടനം മേപ്പയില്‍ എസ്‌വിജെബി സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങ് രാജഗോപാലന്‍ കാരപ്പറ്റ ഉദ്ഘാടനം ചെയ്തു. സര്‍വശിക്ഷ അഭിയാന്‍ വടകര ബ്ലോക്ക് പ്രോഗ്രാം ഓഫിസറായ വിവി വിനോദന്‍ മാസ്റ്ററുടെ അധ്യക്ഷത വഹിച്ചു. വടകര നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി ഗീത, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി ഗോപാലന്‍ മാസ്റ്റര്‍, റിട്ട.എഇഒ ടി രാധാകൃഷ്ണന്‍, കെ വിജയന്‍ മാസ്റ്റര്‍, വി മോഹന്‍ദാസ്, മേപ്പയില്‍ രാമകൃഷ്ണന്‍, വിപി പ്രേമന്‍, ഹെഡ്മ്‌സ്ട്രസ്സ് വികെ പ്രമീള, പിടിഎ പ്രസിഡന്റ് വിപി സുനില്‍കുമാര്‍ സംസാരിച്ചു.
ചടങ്ങില്‍ പുസ്തക പ്രകാശനവും കുട്ടികളുടെ വിവിധ പരിപാടികളും മജീഷ്യന്‍ പ്രൊഫ. പി പി നാണു അവതരിപ്പിച്ച ചെപ്പും പന്തും എന്ന മാജിക് ഷോയും അരങ്ങേറി.
കുരിക്കിലാട് യുപി സ്‌കൂളില്‍ വായനാദിനം വിപുലമായ പരിപാടികളോടെ നടത്തി. സ്‌കൂളില്‍ പ്രത്യേക അസംബ്ലി ചേര്‍ന്ന് വായനാ ദിനത്തിന്റെ പ്രാധാന്യത്തെപറ്റി ഹെഡ്മാസ്റ്റര്‍ സുഭാഷ് ചന്ദ്രന്‍, എംഎം രാജന്‍, ടികെ വാസന്തി എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് കുട്ടികള്‍ക്കായി വായനയുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. കുട്ടികളില്‍ വായനാശീലം വളര്‍ത്തുവാന്‍ വേണ്ടി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാന്‍ തീരുമാനിച്ചു.
അറക്കിലാട് സരസ്വതി വിലാസം എല്‍പി സ്‌കൂളില്‍ വായന വാരാഘോഷം എടയത്ത് ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി സോമശേഖരന്‍, എസ്. സതി, എന്‍ ഷിബില്‍, ബിഎസ് ശരണ്യ സംസാരിച്ചു.
വടകര ഈസ്റ്റ് ജെബി സ്‌കൂളിലെ വായനാവാരം ചരിത്രകാരന്‍ പി ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അദ്ദേഹം രചിച്ച ഇന്ത്യ ഇരുളും വെളിച്ചവും എന്ന ഗ്രന്ഥം വാര്‍ഡ് കൗണ്‍സില്‍ അജിത ചീരാംവീട്ടിലിന് നല്‍കിയാണ് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്. ഇഎം രജിത് കുമാര്‍, ടി സുധാബിന്ദു, മാണിക്കോത്ത് ബാബു മാസ്റ്റര്‍ സംസാരിച്ചു.
പണിക്കോട്ടി തൊണ്ടികുളങ്ങര എല്‍പി സ്‌കൂളില്‍ ഒരു കുട്ടി ഒരു പുസ്തകം പരിപാടിക്ക് തുടക്കമായി. പിടിഎ പ്രസിഡന്റ് വിവി രഗീഷ് ഉദ്ഘാടനം ചെയ്തു. പിഎന്‍ ജിലു അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ലീഡര്‍ ആവണി, ദക്ഷ് ദിനേശ് സംസാരിച്ചു.
മേപ്പയില്‍ ഈസ്റ്റ് എസ്ബി സ്‌കൂളില്‍ വായനാദിനത്തോടനുബന്ധിച്ച് ക്ലാസ് ലൈബ്രറി ഇവി വത്സന്‍ ഉദ്ഘാടനം ചെയ്തു. ടിവി സജേഷ് അധ്യക്ഷത വഹിച്ചു. ഷൈനി, കെ ഷീജ സംസാരിച്ചു.
തട്ടോളിക്കര ഈസ്റ്റ് എല്‍പി സ്‌കൂളില്‍ നളിനാക്ഷന്‍ കണ്ണൂക്കര ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ സുജിത്ത് കുമാര്‍ അധ്യക്ഷത പഹിച്ചു. ബിഎം ലിപ്‌സ, എന്‍ രമ, എംഎം ചന്ദ്രന്‍ സംസാരിച്ചു.
ഒഞ്ചിയം എല്‍പി സ്‌കൂളില്‍ കെപി രാഘവന്‍ ഉദ്ഘാടനം ചെയ്തു. എസ് ദേവനന്ദ അധ്യക്ഷത വഹിച്ചു. കെ കെ ശ്രേയ, കെപി പ്രദ്യോത് സംസാരിച്ചു.
കടമേരി യുപി സ്‌കൂള്‍ വായനാ വാരാചരണവും പ്രതിഭകള്‍ക്കുള്ള അനുമോദനവും അനില്‍ ആയഞ്ചേരി ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡന്റ് ടിഎം ഗിരീഷ് ബാബു അധ്യക്ഷത വഹിച്ചു.
എം അബ്ദുള്ള മാസ്റ്റര്‍, പികെ പ്രമോദ് കുമാര്‍, വി കൃഷ്ണ, ഹെഡ്മാസ്റ്റര്‍ കെവി രാമദാസ്, പികെ രാജേഷ് സംസാരിച്ചു. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ കിറ്റ് വിതരണം ചെയതു.
കൊയിലാണ്ടി:  സര്‍ഗാത്മക പ്രവര്‍ത്തനത്തിന്റെ ഏറ്റവും ഉയര്‍ന്ന തലമാണ് വായനയെന്ന്്്്് സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റും എഴുത്തുകാരിയുമായ ഡോ. ഖദീജ മുംതാസ്. കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത്് സംസാരിക്കുകയായിരുന്നു അവര്‍. വിദ്യാര്‍ഥിനികള്‍ക്കുള്ള വായനാകാര്‍ഡ് ഖദീജാ മുംതാസ് പ്രകാശനം ചെയ്തു. ‘കുഞ്ഞുണ്ണി ചിത്രശലഭം’ സംസ്ഥാന പുരസ്‌കാര ജേതാവ് ശ്രീനന്ദയെ ചടങ്ങില്‍ പുരസ്‌കാരം നല്‍കി അനുമോദിച്ചു.
പ്രഭാഷണങ്ങള്‍, കാവ്യാലാപനം, പുസ്തകാസ്വാദന ചര്‍ച്ചകള്‍, പുസ്തകപയറ്റ് തുടങ്ങിയ വൈവിധ്യമാര്‍ന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ വായനാപക്ഷാചരണത്തിന്റെ നാളുകളില്‍ സ്‌കൂളില്‍ ഒരുക്കും. ഉദ്ഘാടന ചടങ്ങില്‍ നഗരസഭാംഗം പി എം ബിജു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ മൂസ മേക്കുന്നത്ത്, എ സജീവ് കുമാര്‍, അന്‍സാര്‍ കൊല്ലം, എം കെ ഗീത, രാഗേഷ് കുമാര്‍, ആര്‍ എം രാജന്‍ സംസാരിച്ചു.

RELATED STORIES

Share it
Top