അറസ്റ്റ് നാടകം; ഒത്തുകളി അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ

ഇരിട്ടി: മുസ്്‌ലിം ലീഗ് ഓഫിസിലെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാഴ്ച പിന്നിട്ട ശേഷം ചില പ്രാദേശിക നേതാക്കളെ അറസ്റ്റ് ചെയ്തത് പോലിസുമായുണ്ടാക്കിയ ചില ധാരണകളുടെ ഭാഗമായുള്ള നാടകമാണെന്ന് എസ്ഡിപിഐ പേരാവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് പി കെ ഫാറൂഖ് ആരോപിച്ചു. നഗരമധ്യത്തിലുണ്ടായ സ്‌ഫോടനവും ആയുധങ്ങള്‍ പിടികൂടിയ സംഭവവും പോലിസ് അര്‍ഹിക്കുന്ന ഗൗരവത്തോടെ അന്വേഷിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചില പ്രതികളെ രക്ഷിക്കനാണ് മുസ്്‌ലിംലീഗ് ജില്ലാ നേതാക്കളുമായി ചര്‍ച്ച ചെയ്ത് ഇപ്പോള്‍ പോലിസ് ചില പ്രദേശിക നേതാക്കളെ അറസ്റ്റ് ചെയ്തത്. മേഖലയിലെ പാര്‍ട്ടി അണികളും നേതാക്കളും ചേരികളായി തിരിഞ്ഞ് ഏറ്റുമുട്ടുന്നതും പരസ്പരം വിഴുപ്പലക്കല്‍ നടത്തുന്നതും നാട്ടുകാര്‍ക്ക് മുഴുവന്‍ അറിയുന്ന യാഥാര്‍ഥ്യമാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നും പോലിസിന്റെ ഒത്തുകളി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top