അറസ്റ്റ് തെളിവുകളുടെ അടിസ്ഥാനത്തില്‍: കോട്ടയം എസ്പി

കൊച്ചി: ഫ്രാങ്കോയെ ചോദ്യംചെയ്തതിനു ശേഷം തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ അറസ്്റ്റ് ചെയ്യുകയുള്ളൂവെന്ന്് കേസ് അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന കോട്ടയം എസ്പി ഹരിശങ്കര്‍. എപ്പോഴാണോ അന്വേഷണ ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യാന്‍ തെളിവുകളുണ്ടെന്നു ബോധ്യപ്പെടുന്നത് അപ്പോള്‍ അറസ്റ്റുണ്ടാവും. കേസിന്റെ അന്വേഷണം നല്ല രീതിയിലാണു മുന്നോട്ടു പോവുന്നതെന്നു ഹൈക്കോടതി പറഞ്ഞിട്ടുള്ളതാണ്. അതു കൊണ്ടു തന്നെ കേസിന്റെ ഗൗരവം ഉള്‍ക്കൊണ്ടു തന്നെയാണ് മുന്നോട്ടുപോവുന്നത്. ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 25നാണ് വീണ്ടും പരിഗണിക്കുന്നത്. അതുവരെ അറസ്റ്റിന് എന്തെങ്കിലും തടസ്സമുണ്ടോയെന്ന ചോദ്യത്തിന് അറസ്റ്റ് തടഞ്ഞുകൊണ്ടു ഹൈക്കോടതി ഉത്തരവിട്ടിട്ടില്ലെന്നായിരുന്നു മറുപടി.

RELATED STORIES

Share it
Top