അറസ്റ്റില്‍ ആഹ്ലാദം അലയടിച്ച് കൊച്ചിയിലെ സമരപ്പന്തല്‍

കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റില്‍ കൊച്ചിയിലെ സമരപ്പന്തലില്‍ ആഹ്ലാദം. 14 ദിവസമായി നടന്നുവന്ന സമരത്തിനൊടുവില്‍ ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തതില്‍ എല്ലാവരോടും നന്ദി പറഞ്ഞു കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ മടങ്ങി.
തങ്ങള്‍ സഭയെയോ ഫ്രാങ്കോയെന്ന വ്യക്തിയെയോ അല്ല എതിര്‍ക്കുന്നത്, മറിച്ച് അദ്ദേഹത്തിന്റെ ചെയ്തികളെയാണ് എതിര്‍ക്കുന്നതെന്നു നന്ദി പ്രസംഗത്തില്‍ സിസ്റ്റര്‍ അനുപമ പറഞ്ഞു. സഹോദരിയായ കന്യാസ്ത്രിക്ക് നീതികിട്ടാന്‍ വേണ്ടി തങ്ങള്‍ ഇറങ്ങിയപ്പോള്‍ സന്ന്യാസിനി സഭയിലെ തന്നെ മറ്റുള്ളവര്‍ തങ്ങള്‍ക്കെതിരേ നില്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അവരോട് ക്ഷമിക്കുകയാണെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. ഈ സമരം ചെയ്തത് തങ്ങള്‍ക്കു വേണ്ടി മാത്രമല്ല, മറിച്ച് പീഡനം അനുഭവിക്കന്ന എല്ലാ കന്യാസ്ത്രീകള്‍ക്കും മുഴുവന്‍ സ്ത്രീകള്‍ക്കും കൂടി വേണ്ടിയാണ്. ഇനി ഒരിക്കലും ഒരാള്‍ക്കു പോലും ഇത്തരത്തില്‍ തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയുണ്ടാവരുത്. എല്ലാവര്‍ക്കും നീതി ഉറപ്പാക്കണം. സഭാ നേതൃത്വത്തിനോട് തങ്ങള്‍ക്ക് പറയാനുള്ളത് ഇനിയെങ്കിലും കുറ്റകരമായ രീതിയില്‍ മൗനം പാലിക്കുന്നത് അവസാനിപ്പിക്കണമെന്നാണ്. നാടും വീടും വിട്ട് സഭയ്ക്കുവേണ്ടി പ്രേഷിതപ്രവര്‍ത്തനത്തിനായി ഇറങ്ങുന്നവരാണ് കന്യാസ്ത്രീകള്‍. 15ാം വയസ്സ് മുതല്‍ ഇതിനായി വീട്ടുകാരെയും ബന്ധുക്കളെ യും എല്ലാം ഉപേക്ഷിച്ച് മിഷ്യന്‍ പ്രവര്‍ത്തനത്തിനായി ഇറങ്ങുന്നവരാണ്. സഭാ നേതൃ ത്വം ഇതുള്‍ക്കൊണ്ടുകൊണ്ട് ഇത്തരത്തിലുള്ള മൗനം വെടിയണം. അതല്ലെങ്കില്‍ പല കന്യാസ്ത്രീകള്‍ക്കും ഇത്തരത്തില്‍ ദുരനുഭവം ഉണ്ടാവും. നീതിക്കായി നടത്തിയ ഈ സമരത്തിനു നല്‍കിയ പിന്തുണ യ്ക്ക് ഹൃദയത്തിന്റെ ഭാഷയിലാണ് ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെയും തങ്ങളുടെ യും ബന്ധുക്കളുടെയും പേരി ല്‍ നന്ദി അര്‍പ്പിക്കുന്നതെ ന്നും സിസ്റ്റര്‍ പറഞ്ഞു.
ബിഷപ് ഫ്രാങ്കോ അറസ്റ്റി ലായ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരേ കൂടുതല്‍ പേ ര്‍ പരാതികളുമായി മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു സമരപ്പന്തലില്‍ നി ന്നു രാത്രിയില്‍ തിരികെ കുറവിലങ്ങാട് മഠത്തിലെത്തിയ കന്യാസത്രീകള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഫ്രാങ്കോയ്‌ക്കെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. തങ്ങളുടെ സമരം സഭയില്‍ ഒരു നവീകരണത്തിന്റെ തുടക്കമണെന്നാണ് വിശ്വസിക്കുന്നത്. കന്യാസ്ത്രീകള്‍ക്ക് ഏതെല്ലാം തരത്തിലുള്ള ദുരനുഭവം ഉണ്ടായാലും അത് പുറത്തു പറയാന്‍ കഴിയുമായിരുന്നില്ല. സമരത്തിന്റെ പേരില്‍ തങ്ങള്‍ക്കെതിരേ നടപടിയുണ്ടാവുമെന്നാണ് കരുതുന്നത്. എന്തുവന്നാലും നേരിടാന്‍ തന്നെയാണ് തീരുമാനമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

RELATED STORIES

Share it
Top