അറസ്റ്റിലായ സിപിഎം നേതാക്കള്‍ക്ക് പിന്തുണയുമായി ജില്ലാ സമ്മേളനത്തില്‍ പ്രമേയം

കൊയിലാണ്ടി: പയ്യോളി സിടി മനോജ്— വധക്കേസില്‍ അറസ്റ്റിലായ സിപിഎം നേതാക്കള്‍ക്ക് പിന്തുണയുമായി സിപിഎം ജില്ലാ സമ്മേളനത്തില്‍ പ്രമേയം. അറസ്റ്റിലായവര്‍ നിരപരാധികളാണെന്നു പ്രമേയത്തില്‍ പറയുന്നു. സിബിഐയെ രാഷ്ട്രീയ ആയുധമാക്കി സിപിഎമ്മിനെ വേട്ടയാടുന്ന ബിജെപി-  ആര്‍എസ്എസ് നീക്കങ്ങള്‍ക്കെതിരെ അണിനിരക്കണമെന്നു സിപിഎം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കണ്‍വീനറുമായ കെ പി കുഞ്ഞമ്മദ് കുട്ടിയാണ് പ്രമേയം അവതരിപ്പിച്ചത്. ജില്ലാ കമ്മിറ്റിയംഗം ടി ചന്തു ഉള്‍പ്പെടെയുള്ളവരെ സിബിഐയെ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച നടപടിയില്‍ സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ നേതാക്കളെ കസ്റ്റഡിയിലെടുത്ത സിബിഐ നടപടി മനുഷ്യാവകാശ ലംഘനമാണ്. സിപിഎമ്മിനെ തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമാണ് സിബിഐ അറസ്റ്റും കള്ളാകേസുമാണ് പ്രമേയം പറയുന്നു. തലശ്ശേരി ഫസല്‍ വധക്കേസിലും കതിരൂര്‍ മനോജ്— വധകേസിലും പാര്‍ട്ടിക്കെതിരേ സിബിഐയെ രാഷ്ട്രീയ ആയുധമാക്കുകയാണ്. കോണ്‍ഗ്രസ് ബിജെപി ഭരണകുടങ്ങള്‍ ചെയ്യുന്നത്. ഇത്തരം ഗുഡാലോചനകള്‍ക്ക് സിപിഎമ്മിനെ തകര്‍ക്കാനാവില്ല. മനോജ്— വധക്കേസില്‍ സിബിഐ ഗുഡാലോചന കെട്ടിച്ചമക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ആയുധമായി സിബിഐ അധപതിച്ചിരിക്കുകയാണ്. സിപിഎമ്മിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി ദേശീയ നേതൃത്വം ഇടപെട്ടതോടെയാണ്— സിബിഐ കേസന്വേഷണം ഏറ്റെടുത്തത്. കഴിഞ്ഞ രണ്ടു വര്‍ഷമായി സിബിഐ പയ്യോളി ഏരിയയിലെ പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും വിളിച്ചു വരുത്തി തുടര്‍ച്ചയായി ചോദ്യം ചെയ്ത് വരികയായിരുന്നു. എന്നാല്‍ ഒരു തെളിവും ലഭിച്ചില്ലെന്ന് പ്രമേയത്തില്‍ വ്യക്തമാക്കി. വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കും കൊയിലാണ്ടി: സിപിഎം ജില്ലാ സമ്മേളനം അവസാന ലാപിലേക്ക്. ആരെല്ലാം പുതിയ ജില്ലാ കമ്മിറ്റിയില്‍ തുടരുമെന്നും ആരെല്ലാം പുതുതായി എത്തുമെന്നുമുള്ള പിരിമുറുക്കത്തിലാണ് പ്രതിനിധികള്‍. ഇന്നലെ റിപോര്‍ട്ടിന്‍മേലുള്ള ചര്‍ച്ച പൂര്‍ത്തിയായിക്കഴിഞ്ഞു. ഇന്ന് ജില്ലാ കമ്മിറ്റി അംഗങ്ങളേയും സംസ്ഥാന സമ്മേളനത്തിലേക്കുള്ള പ്രതിനിധികളേയും തിരഞ്ഞെടുക്കും. കയറിപ്പറ്റാന്‍ കഴിയാത്തവര്‍ പെരുവഴിയിലാകുമെന്ന് പലര്‍ക്കും. ജില്ലാ ഘടകത്തില്‍ പ്രവര്‍ത്തിക്കുന്ന പല നേതാക്കളെക്കുറിച്ചും കടുത്ത വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ആശങ്ക പടരുന്നത്. സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ജില്ലയിലെ മുതിര്‍ന്ന നേതാവ് ടി ചന്തു മാസ്റ്റര്‍ ജില്ലാ ഘടകത്തില്‍നിന്ന് പിന്‍മാറുമെന്നായിരുന്നു ആദ്യ സൂചന. എന്നാല്‍ സിബിഐ അറസ്റ്റിനെ തുടര്‍ന്ന് അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയില്‍ നില നിര്‍ത്തേണ്ടിവരും. കൊയിലാണ്ടി ഏരിയ കമ്മിറ്റി സെക്രട്ടറി കെ കെ മുഹമ്മദിന് ജില്ലാ കമ്മിറ്റിയില്‍ ബര്‍ത്ത് ഉറപ്പാണ്. സംസ്ഥാന സമ്മേളന പ്രതിനിധിയായി പങ്കെടുക്കാന്‍ കഴിയാത്ത എംഎല്‍എ കെ ദാസന്‍ ഇത്തവണ പ്രതിനിധിയായേക്കും. ഇന്ന് ഉച്ചയാകുന്നതോടെ പുതിയ കമ്മിറ്റി പ്രഖ്യാപനം നടക്കും.

RELATED STORIES

Share it
Top