അറസ്റ്റിലായ മിലിറ്ററി ചീഫ് എന്‍ജിനീയറെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി

കൊച്ചി: നാവിക ആസ്ഥാനത്തെ മിലിറ്ററി എന്‍ജിനീയറിങ് സര്‍വീസിലെ ചീഫ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ളവരെ സിബിഐ കോടതിയുടെ ട്രാന്‍സിറ്റ് വാറന്റ് പ്രകാരം ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. സാമ്പത്തിക തിരിമറി നടത്തിയെന്ന കേസില്‍ എംഇഎസ് ചീഫ് എന്‍ജിനീയര്‍ ആര്‍ കെ ഗാര്‍ഗ്, കരാറുകാരായ പുഷ്‌കര്‍ ഭാസി, പ്രഫുല്‍ കുമാര്‍ ജയിന്‍ എന്നിവരെയാണ് സിബിഐ അറസ്റ്റു ചെയ്തത്.
ഇവരെ ഞായറാഴ്ച രാത്രി തന്നെ സിബിഐ കോടതി ജഡ്ജി മുമ്പാകെ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റ് കൈപ്പറ്റിയ ശേഷം ഡല്‍ഹിയിലേക്കു കൊണ്ടുപോവുകയായിരുന്നു. പ്രതികളുടെ വീടുകളില്‍ സിബിഐ നടത്തിയ പരിശോധനയില്‍ അഞ്ചു കോടി രൂപയാണ് കണ്ടെത്തിയത്. നേവല്‍ബേസിലെ അറ്റകുറ്റപ്പണികള്‍ക്കു ഗാര്‍ഗ് കരാറുകാരോട് കൈക്കൂലി ആവശ്യപ്പെട്ടുവെന്നു സിബിഐ കണ്ടെത്തിയിരുന്നു.

RELATED STORIES

Share it
Top