അറവുശാലയിലേക്ക് കൊണ്ടുവന്ന പോത്തിനെ അജ്ഞാത മൃഗം അക്രമിച്ചു കൊന്നു

വടകര: ഓര്‍ക്കാട്ടേരിയില്‍ അറവുശാലയിലേക്ക്് കൊണ്ടുവന്ന പോത്തുകളെ അജ്ഞാത മൃഗം ആക്രമിച്ചു. ഒരു പോത്തിനെ കൊന്നു. ഓര്‍ക്കാട്ടേരി കുറിഞ്ഞാലിയോട് റോഡില്‍ പോടംകുനിയിലാണ് സംഭവം. അറവുശാലയിലേക്ക് കൊണ്ടുവരുന്ന കന്നുകാലികളെ ഇവിടെയാണ് കെട്ടിയിടാറ്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് കരുതുന്നു.
ഇന്നലെ രാവിലെ അറവുശാല ജീവനക്കാര്‍ വന്നപ്പോഴാണ് സംഭവം അറിയുന്നത്. പത്തോളം പോത്തുകളാണ് സ്ഥാലത്തുണ്ടായിരുന്നത്. ഇവയില്‍ പലതിനും പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട പോത്തിന്റെ കഴുത്തിലാണ് കടിയേറ്റിരിക്കുന്നത്. അതുകൊണ്ടുതന്നെ പുലിയോ അതുപോലെയുള്ള വന്യമൃഗങ്ങളോ ആണ് ആക്രമിച്ചതെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നു. തുടര്‍ന്ന് കുറ്റിയാടിയില്‍നിന്നും വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി. പോത്തുകളെ അക്രമിച്ചത് തെരുവുനായ്ക്കൂട്ടമാണെന്നും പറയപ്പെടുന്നു. എന്നാല്‍ ഇതിനും സ്ഥരീകരണമായിട്ടില്ല.  രാത്രിയായാല്‍ ഓര്‍ക്കാട്ടേരി ടൗണും പരിസരങ്ങളും തെരുവുനായ്ക്കളുടെ പിടിയിലാണ്. റോഡരികിലും മറ്റും അറവുശാലയിലെ മാലിന്യങ്ങളും മറ്റും നിക്ഷേപിക്കുന്നതാണ് നായ്ക്കളുടെ ശല്ല്യത്തിനു കാരണം. നായ്ക്കളും കുറുക്കന്‍മാരും മനുഷ്യരെ കടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

RELATED STORIES

Share it
Top