അറവുമാലിന്യവുമായി വന്ന വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു

താമരശ്ശേരി: അറവുമാലിന്യം കയറ്റി വന്ന രണ്ട് വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു പോലീസില്‍ ഏല്‍പിച്ചു. ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം തോട്ടിലേക്ക് തള്ളാനുള്ള ഒരുക്കത്തിലാണ്  പുല്ലാഞ്ഞിമേട്-കോളിക്കല്‍ റോഡില്‍ വിനയ ഭവന് സമീപം വാനുകള്‍ നാട്ടുകാര്‍ തടഞ്ഞത്.കഴിഞ്ഞ ദിവസം രാത്രിയാണ് വാഹനങ്ങള്‍ റോഡില്‍ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മാലിന്യവും, പുഴുക്കളും ഒലിച്ചിറങ്ങുന്ന നിലയിലാണ് വാഹനങ്ങള്‍.മാലിന്യങ്ങല്‍ എത്തിച്ച റഫീഖ്, നൗഷാദ് എന്നിവര്‍ക്കെതിരെ കേസ് എടുത്ത. വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.  അമ്പായത്തോട് ഭാഗത്ത് റോഡിലും  തോടുകളിലും അറവു മാലിന്യങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നത് നിത്യസംഭവമാണ്.

RELATED STORIES

Share it
Top