അറയ്ക്കല്‍ ബീവി നിര്യാതയായിതലശേരി: കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറയ്ക്കല്‍ രാജവംശത്തിന്റെ ഏറ്റവും അവസാനത്തെ കണ്ണി  അറയ്ക്കല്‍ ആദിരാജ സുല്‍ത്താന ആയിഷ സൈനബ ബീവി (93)നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. രാജവംശത്തിലെ 37ാമത്തെ രാജ്ഞിയാണ് സുല്‍ത്താന ആയിഷ സൈനബ ബീവി.
പരേതനായ സി.ഒ.മൊയ്തുകേയിയുടെ ഭാര്യയാണ്. മക്കള്‍ ആദിരാജ ഷഹീദ, മുഹമ്മദ് സിദ്ദീഖ്, മുഹമ്മദ് റാഫി, മുഹമ്മദ് ഷംസീര്‍, പരേതനായ മുഹമ്മദ് റൗഫ്. മരുമക്കള്‍: പരേതനായ എപിഎം മൊയ്തു, സാഹിറ, സാജിദ, നസീമ.
ഖബറടക്കം ഇന്ന് വൈകിട്ട് നാലു മണിക്ക് തലശേരി ഓടത്തില്‍ പള്ളിയില്‍.

RELATED STORIES

Share it
Top