അറബ് പാര്‍ലമെന്റ് പ്രതിഷേധിച്ചു

കെയ്‌റോ: നിരായുധരായ ഫലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേര്‍ക്കുണ്ടായ ഇസ്രായേല്‍ സേനാ ആക്രമണത്തില്‍ അറബ് പാര്‍ലമെന്റ് പ്രതിഷേധമറിയിച്ചു. ക്രൂരമായ ഈ കുറ്റകൃത്യം അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെയും പ്രകടമായ ലംഘനമാണെന്ന് അറബ് പാര്‍ലമെന്റ്  ഔദ്യോഗിക പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ഫല്‌സീന്‍ ജനതയെ സംരക്ഷിക്കാനുള്ള ചുമതല ആന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രക്ഷോഭങ്ങള്‍ക്കുനേര്‍ക്കുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടതിനോടൊപ്പം 1200ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ജോര്‍ദാന്‍, തുര്‍ക്കി, ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ഇസ്രായേല്‍ നടപടിയെ അപലപിച്ചു. ഫലസ്തീന്‍ പ്രക്ഷോഭകരുടെ മരണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേലിനാണെന്ന് ജോര്‍ദാന്‍ ഔദ്യോഗിക പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.തുര്‍ക്കി, ഖത്തര്‍ സര്‍ക്കാരുകളും സമാനമായ പ്രസ്താവനയിറക്കിയിട്ടുണ്ട്. ആക്രമണത്തെ അപലപിക്കുന്നതായും ഇതിനെതിരേ അന്താരാഷ്ട്ര സമൂഹം രംഗത്തുവരണമെന്നും ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രാലയം ചൂണ്ടിത്താട്ടി.  ഇസ്രായേല്‍ സൈന്യത്തിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ക്രൂരമായ ലംഘനമാണെന്നു നിയമസഹായ സംഘടനയായ അദാല അഭിപ്രായപ്പെട്ടു. സായുധരേയും സാധാരണക്കാരേയും വേര്‍തിരിച്ചു കാണാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമങ്ങള്‍ അവിടെ ലംഘിക്കപ്പെട്ടതായി സംഘടന വ്യക്തമാക്കി.

RELATED STORIES

Share it
Top