അറബി സാഹിത്യവിവര്‍ത്തകന്‍ ജോണ്‍സണ്‍ അന്തരിച്ചുകെയ്‌റോ: സാഹിത്യ വിവര്‍ത്തകനും ബ്രിട്ടിഷ് സാഹിത്യകാരനുമായ ഡെനിസ് ജോണ്‍സണ്‍ (95) അന്തരിച്ചു. കെയ്‌റോയിലായിരുന്നു അന്ത്യം. ജീവിതത്തിന്റെ വലിയൊരു ഭാഗം അറബ് നാടുകളില്‍ വിവര്‍ത്തകനായിട്ടാണ് അദ്ദേഹം ചെലവഴിച്ചത്. പ്രമുഖ ഈജിപ്ഷ്യന്‍ നോവലിസ്റ്റ് നജീബ് മഹ്ഫൂസിന്റേതടക്കമുള്ള നിരവധി അറബി നോവലുകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ള അദ്ദേഹം അറബി സാഹിത്യങ്ങള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത പ്രമുഖരില്‍ ഒരാളാണ്. അറബ് സംസ്‌കാരത്തിനും മറ്റ് സംസ്‌കാരങ്ങള്‍ക്കുമിടയില്‍ പാലം പണിത ഡെനിസ് ജോണ്‍സന്റെ പ്രവര്‍ത്തനങ്ങളെ ആദരിച്ചുകൊണ്ട് ശൈഖ് സായിദ് ബുക് അവാര്‍ഡ് കമ്മിറ്റി 2007ല്‍ അദ്ദേഹത്തെ കള്‍ച്ചറല്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തിരുന്നു.

RELATED STORIES

Share it
Top