അറബിഭാഷ തെറ്റിദ്ധരിക്കപ്പെടുന്നു: പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍

കൊച്ചി: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെഎടിഎഫ്) സംസ്ഥാന സമ്മേളനത്തിന് എറണാകുളത്തു തുടക്കമായി. പ്രതിനിധി സമ്മേളനം വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അറബിഭാഷ തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ഭാഷകളും ഭാഷയായിത്തന്നെ കാണാന്‍ കഴിയണം. അതൊരു ജാതിയുടെയോ മതത്തിന്റെയോ രാജ്യത്തിന്റെയോ പേരിനോട് കൂട്ടിച്ചേര്‍ക്കേണ്ടതല്ല. എന്നാല്‍, ഇന്ന് ഇസ്‌ലാം തന്നെ തെറ്റിദ്ധരിക്കപ്പെടുകയാണ്. ഇസ്‌ലാം എന്ന പേര് വാക്കില്‍ ഉള്ളതുകൊണ്ട് ഇസ്‌ലാമിക് ബാങ്കിങ് തെറ്റിദ്ധരിക്കപ്പെടുന്നതും ഇതിനു സമാനമാണ്. കേരളത്തിലെ ഭൂരിഭാഗം യൂനിവേഴ്‌സിറ്റികളിലും ഇസ്‌ലാമിക് ചെയറുണ്ട്. എന്നാല്‍, കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക് ചെയര്‍ വേണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അത് അവര്‍ അംഗീകരിച്ചില്ല. എന്തിനാണ് ഇസ്‌ലാമിനെ തെറ്റിദ്ധരിക്കുന്നത്? ഇസ്‌ലാം എന്താെണന്നു പഠിക്കാന്‍ തയ്യാറായാല്‍ ഈ തെറ്റിദ്ധാരണകള്‍ മാറും. ഇസ്‌ലാം ഒരാളെയും ആക്രമിക്കാനോ മറ്റുള്ളവരുടെ അവകാശം ഹനിക്കാനോ പഠിപ്പിക്കുന്നില്ല. എല്ലാ മതങ്ങളെയും സ്‌നേഹിക്കാനാണ് പ്രവാചകന്‍ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top